Hitachi ഹാക്കത്തോണിൽ 20 ലക്ഷം നേടിയ മലയാളി സ്റ്റാർട്ടപ് Doorward Technologies നെ അറിയാം

കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ച് ഹിറ്റാച്ചി ഇന്ത്യ നടത്തിയ ഹാക്കത്തോണിൽ മലയാളികൾ ഫൗണ്ടറായ സ്റ്രാർട്ടപ്പിനായിരുന്നു ഒന്നാം സ്ഥാനം. കൊച്ചിയിലെ Doorward Technologies  ആണ് ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ നേടിയത്. ചെറുകിട വിൽപന മേഖലയ്ക്ക് ആവശ്യമുള്ള ഡിജിറ്റൽ ഇന്നവേഷനുകൾ വികസിപ്പിക്കുകയായിരുന്നു ആപ്പത്തോൺ ചാലഞ്ച്. ഗ്രാമീണ ഷോപ്പുകളുമായി വിതരണക്കാരെ ബന്ധിപ്പിക്കുന്ന സ്റ്റാർട്ടപ്പാണ് Doorward Technologies. ബേസിൽ വർഗീസ്, ഭാര്യ സൂസന്ന കെ.കുര്യൻ എന്നിവരാണു ഫൗണ്ടേഴസ്

ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികൾക്കു സാധാരണഗതിയിൽ വിൽപനയ്ക്കു ലഭിക്കാത്ത ഉൽപന്നങ്ങൾ ആവശ്യം അനുസരിച്ച് വിതരണക്കാർ വഴി എത്തിക്കാനുള്ള ഡോർവാർഡ് മർച്ചന്റ്സ് പ്ലാറ്റ്ഫോമാണ് ഇവർ വികസിപ്പിച്ചത്. സോഫ്റ്റ് വെയർ ആസ് എ സർവീസ് മോഡലിൽ‌ നിരവധി മൈക്രോ സർവീസുകളുടെ ഒരു കൂട്ടമായിട്ടാണ് പ്ലാറ്റ്ഫോം ഡവലപ് ചെയ്തിട്ടുളളത്.

 വെബ് സ്റ്റോർ, എസ്എംഎസ് ഓർഡർ, ഫോൺ ഓർഡർ, സ്ഥലങ്ങളെ വേർതിരിക്കൽ, ഓരോ സ്ഥലങ്ങളിലും കൂടുതൽ ചിലവാകുന്ന സാധനങ്ങൾ കണ്ടുപിടിക്കൽ, വിതരണക്കാർക്ക് വഴി കാണിക്കുന്ന സർവീസ് എന്നിവയാണ് ഈ മൈക്രോ സർവീസുകളിൽ ചിലത്. ഡോർവാർഡ് മർച്ചന്റ്സ്  പ്ലാറ്റ്ഫോം ഓർഡറുകളെ പ്രാദേശിക പട്ടികകളാക്കി വിതരണക്കാരുടെ ഫോണുകളിൽ ലഭ്യമാക്കുന്നു. ഇതിന്  വിതരണക്കാരിൽ നിന്നുമുളള അപേക്ഷകൾ സ്വീകരിക്കുന്നു.

ആവശ്യാനുസരണം ഒരേസമയം പതിനായിരക്കണക്കിന് ഓർഡറുകൾ എടുക്കാൻ ഈ പ്ലാറ്റ്ഫോമിന് സാധിക്കും. ഗ്രാമങ്ങളുടെ ചെറിയ തോതിലുളള വികസനമാണ് ഡോർവാഡ് ടെക്നോളജീസിന്റെ  പ്രധാന ദൗത്യമെന്ന് ബേസിൽ പറയുന്നു.

9 അംഗങ്ങളുളള  ടീം ഇപ്പോൾ ഇ ലേണിംഗ് പ്ലാറ്റ്ഫോമാണ് ഡവലപ് ചെയ്യുന്നത്. എക്സാം നടത്താനുളള പ്ലാറ്റ്ഫോം, ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയാണ് പ്രധാന പ്രോഡക്ട്സ്. 2G സ്പീഡിൽ മോശമല്ലാത്ത ക്വാളിറ്റി നൽകുന്ന ഒരു മെഗാ കോൺഫറൻസിംഗ് സിസ്റ്റമാണ് ഡോർവാഡ് ടെക്നോളജീസിന്റെ  ഡ്രീം പ്രോജക്ട്. പ്രോജക്ട് പൂർത്തീകരണത്തിനായി നിക്ഷേപകരെ പ്രതീക്ഷിക്കുന്നതായി ബേസിൽ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version