100 കോടി രൂപ ശമ്പളം! കോവിഡ് കാലത്തും ഈ ശമ്പളം വാങ്ങുന്നത് ജെഫ് ബെസോസും ഇലോൺ മസ്കുമല്ല, ഇന്ത്യൻ സ്റ്റാർട്ട് അപ്പ് സ്പേസിലെ രണ്ട് ചെറുപ്പക്കാർ പിളളേരാണ്. ഫിൻടെക് സ്റ്റാർട്ടപ്പ് Zerodha യുടെ ഫൗണ്ടർമാരായ Nithin Kamath, Nikhil Kamath എന്നിവരാണ് ആ കോടീശ്വരന്മാർ. മാത്രമല്ല, നിതിന്റെ ഭാര്യയും കമ്പനിയുടെ whole-time ഡയറക്ടറുമായ സീമ പാട്ടീലിനും വാർഷിക ശമ്പളം 100 കോടി രൂപയാണ്.
2010 ഓഗസ്റ്റിൽ ബംഗലുരു ആസ്ഥാനമായാണ് കാമത്ത് സഹോദരൻമാർ Zerodha സ്ഥാപിച്ചത്. മ്യൂച്വൽ ഫണ്ടുകൾ, റീട്ടെയിൽ-ഇൻസ്റ്റിറ്റ്യൂഷണൽ ബ്രോക്കറിംഗ്, കറൻസി -കമ്മോഡിറ്റി ട്രേഡിംഗ്, ബോണ്ടുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു ധനകാര്യ സേവന കമ്പനിയാണ് Zerodha.
കാലാവസ്ഥാ വ്യതിയാന വിഷയങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും പിന്തുണയ്ക്കുന്ന Rainmatter Foundation, നും കാമത്ത് സഹോദരൻമാരും സീമയും നേതൃത്വം നൽകുന്നു. 100 മില്യൺ ഡോളർ ഫണ്ടാണ് സംഘടനയ്ക്കുളളത്.
ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫൗണ്ടർമാരിൽ 2020ൽ ഏറ്റവുമധികം ശമ്പളം നേടിയത് CarTrade ന്റെ Vinay Sanghi, Zomato’യുടെ Deepinder Goyal, Paytm ന്റെ Vijay Shekhar Sharma, Dream11’ന്റെ Harsh Jain, InCredന്റെ Bhupinder Singh എന്നിവരാണ്.