പാർക്കിംഗിന് പരിഹാരം കണ്ടെത്തി Get My Parking 43 കോടി നേടിയ കഥ| Digitized Above 3,000 Parking Spaces
പാർക്കിംഗ് എല്ലായിടത്തുമുള്ള പ്രശ്നമാണ്. കേരളത്തിലും. പാർക്കിഗ് സൊല്യൂഷൻ ഒരുക്കി ഫണ്ടിംഗ് നേടിയിരിക്കുകയാണ് ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ്.  മൊബിലിറ്റി സ്റ്റാർട്ടപ്പായ  Get My Parking ആണ് 6 മില്യൺ ഡോളർ, ഏതാണ്ട് 43 കോേടി രൂപ IvyCap Ventures, ഇന്ത്യൻ ഏയ്ഞ്ചൽ നെറ്റ് വർക്ക് ഫണ്ട് എന്നിവയിൽ നിന്ന് സമാഹരിച്ചത്.

 IoT പ്ലാറ്റ്ഫോം സ്കെയിൽ ചെയ്യുന്നതിനും  US, ലാറ്റിൻ അമേരിക്ക, ഓസ്ട്രേലിയ വിപണികളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുമാണ് ഫണ്ട് ഉപയോഗിക്കുക. എഞ്ചിനീയറിംഗ്, പ്രൊഡക്റ്റ് ടീമുകളിൽ  നിയമനവും വിപുലീകരണവും പദ്ധതിയിടുന്നു.

Chirag Jain, Rasik Pansare എന്നിവർ 2015ൽ തുടക്കമിട്ടതാണ് ബെംഗളൂരു ആസ്ഥാനമായുള്ള മൊബിലിറ്റി, സ്മാർട്ട് പാർക്കിംഗ് സ്റ്റാർട്ടപ്പ് Get My Parking.  ഗെറ്റ് മൈ പാർക്കിംഗിന്റെ   IoT platform ലോകമെമ്പാടുമുള്ള  പാർക്കിംഗ് ഓപ്പറേറ്റർമാർക്കും ഫെസിലിറ്റി മാനേജർമാർക്കും  END-TO-END സേവനമാണ് നൽകുന്നത്.

 സ്റ്റാർട്ടപ്പിന്റെ ടെക്നോളജിയിലൂടെ ഫിസിക്കൽ പാർക്കിംഗ് സ്ഥലങ്ങളെ ഡിജിറ്റൽ മൊബിലിറ്റി ഹബുകളിലേക്ക് കോൺടാക്റ്റ്ലെസ്സ് ആക്സസും ക്യാഷ് ലെസ്സ് പേയ്‌മെന്റുകളിലൂടെയും  അപ്‌ഗ്രേഡ് ചെയ്യുന്നു. ഇന്ത്യയിലും യൂറോപ്പിലും യുഎസിലുമായി  മൂവായിരത്തിലധികം പാർക്കിംഗ് സ്ഥലങ്ങൾ  Get My Parking ഡിജിറ്റൈസ് ചെയ്തു.

shared mobility, സംഭരണം, ഇ-കൊമേഴ്‌സ് ഡെലിവറി, EVചാർജിംഗ്, ഓൺ-ദി-ഫ്ലൈ ഓട്ടോമോട്ടീവ് സർവീസ് എന്നിവയ്ക്കു തടസ്സമില്ലാതെയുളള പാർക്കിംഗ്  Get My Parking സാങ്കേതികവിദ്യ നൽകുന്നുവെന്ന് CEO Chirag Jain. അഫോർഡബിൾ കട്ടിംഗ് എഡ്ജ് ടെക്നോളജിയിലൂടെ ലോകമെമ്പാടുമുളള പാർക്കിംഗ് സ്ഥലങ്ങൾ മൊബിലിറ്റി ഹബ്ബുകളാക്കാമെന്ന ആത്മവിശ്വാസം Chirag Jain പ്രകടിപ്പിക്കുന്നു.

മൊബിലിറ്റി പരിഹാരങ്ങൾക്കായി ഓട്ടോമോട്ടീവ്, ലോജിസ്റ്റിക് കമ്പനികളുമായി ചേർന്ന് ഗെറ്റ് മൈ പാർക്കിംഗ് പ്രവർത്തിക്കുന്നു. പാർക്കിംഗ് ലോട്ട് കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിന് മെഴ്‌സിഡസ് ബെൻസ്  അടുത്തിടെ സ്റ്റാർട്ടപ്പുമായി സഹകരണം പ്രഖ്യാപിച്ചിരുന്നു.

 നൂതനമായ ആശയങ്ങളും ഉല്പന്നങ്ങളുമാണ് സ്റ്റാർട്ടപ്പുകളുടെ വിജയത്തിനും മുന്നോട്ടുളള പ്രയാണത്തിനും ഫണ്ട് നൽകുന്നത്. മാറുന്ന ലോകത്തിനാവശ്യം സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഇത്തരം കണ്ടെത്തലുകളും സ്റ്റാർട്ടപ്പുകളുമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version