2021 ൽ രാജ്യത്തെ ഡീപ്ടെക് സ്റ്റാർട്ടപ്പ് ബേസ് 40-45% കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റിൽ വളർന്ന് കൊണ്ടിരിക്കുമെന്ന് നാസ്കോം പറയുന്നു. ഡീപ്-ടെക് സ്റ്റാർട്ടപ്പ് ഫണ്ടിംഗിലും ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്, കാരണം niche products ലും പ്ലാറ്റ്ഫോമുകളിലുമുള്ള നിക്ഷേപകരുടെ താൽപര്യം ഗണ്യമായി വർദ്ധിച്ചു, തൽഫലമായി 2020 ൽ മൊത്തം സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളിൽ 14% ഡീപ്-ടെക് സംരംഭങ്ങളിലേക്കാണ് പോയത്. ഇത് 2019 നെ അപേക്ഷിച്ച് 11% വർദ്ധനവാണ്. ഈ നിക്ഷേപങ്ങളിൽ 87% വരെ 2020 ൽ AI, ML സ്റ്റാർട്ടപ്പുകളിലായിരുന്നു. ഇന്ത്യൻ ഡീപ്ടെക് സ്റ്റാർട്ടപ്പുകൾക്കായി നാസ്കോം Deep Tech Club 2.0 പോലും ആവിഷ്കരിച്ചിരുന്നു.
കോവിഡ് -19 ഡീപ്-ടെക് സ്റ്റാർട്ട്-അപ്പുകളിൽ നിക്ഷേപിക്കാനുളള വെൻച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളുടെയും ഫണ്ടിംഗ് ഏജൻസികളുടെയും താൽപര്യം വർദ്ധിപ്പിച്ചു. COVID-19 രാജ്യത്ത് ഡിജിറ്റലൈസേഷനും ഓൺലൈനിലേക്കുള്ള മാറ്റവും ത്വരിതപ്പെടുത്തി. ദ്രുതഗതിയിലുളള ഡിജിറ്റൽ ആക്സിലറേഷനും SaaS അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളിലേക്കുള്ള മാറ്റവും ഉപയോഗിച്ച് ഈ അവസരം പ്രയോജനപ്പെടുത്താൻ ടെക് സ്റ്റാർട്ട്-അപ്പുകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. ടെക് സ്റ്റാർട്ട്-അപ്പുകളിൽ 19% വിപണി വിപുലീകരണത്തിനായി ഉൽപന്ന വൈവിദ്ധ്യും വികസിപ്പിക്കുന്നതിന് ഡീപ് ടെക് സൊല്യൂഷൻസ് ഉപയോഗിക്കുന്നു.
സമീപ വർഷങ്ങളിൽ, Drones & Robotics, Agritech, CyberSecurity, and API-led companies എന്നിവയിൽ പ്രത്യേകമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ തിരിച്ചറിയുന്നതിനും ഫണ്ടിംഗ് നൽകുന്നതിനും നിക്ഷേപ സ്ഥാപനങ്ങൾ മുൻപന്തിയിലാണ്. Accio Robotics, Datasutram, Vitra.ai, എന്നിവ ഈ മേഖലയിലെ പേരെടുത്ത സ്റ്റാർട്ടപ്പുകളിലൽ ചിലതാണ്. ഇന്ത്യ അടുത്ത ഡീപ് ടെക് ഹബായി ഉയർന്നുവരാനുളള സാധ്യതകളാണ് ടെക് വിദഗ്ധർ പ്രവചിക്കുന്നത്.
ഇന്ത്യ പോലെ വളർന്നുവരുന്ന വിപണിയിൽ ഭാവി വ്യവസായങ്ങൾക്ക് അടിസ്ഥാനം സൃഷ്ടിക്കാനുള്ള കഴിവാണ് ഡീപ് ടെക് സൊല്യൂഷനുകളുടെ പ്രാധാന്യവും ആവശ്യകതയും. ആർ & ഡി-ഇന്റൻസീവ് സ്റ്റാർട്ടപ്പുകളിലെ വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപങ്ങൾ ഇന്ത്യൻ ഡീപ് ടെക് ഇക്കോസിസ്റ്റത്തിന്റെ വളർച്ച സാധ്യമാക്കുകയും വിപണിയിൽ കൂടുതൽ സുസ്ഥിരമായ പരിഹാരങ്ങൾ കൊണ്ടുവരാൻ സഹായിക്കുകയും ചെയ്യും.
ഇന്ത്യൻ ടെക്നോളജി സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ, NASSCOM, ഡീപ് ടെക് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപകരുടെ താല്പര്യം വർദ്ധിച്ചതായി പറയുന്നു. 2020 ലെ മൊത്തം നിക്ഷേപത്തിന്റെ 14% അത്തരം സ്റ്റാർട്ടപ്പുകളിലേക്കായിരുന്നു. അതിൽ 87% നിക്ഷേപങ്ങളും AI / ML ൽ ഇവ മുൻ നിറുത്തിയായിരുന്നു. അതുകൊണ്ട് തന്നെ ഡീപ് ടെകിന്റെ ഭാവി ഭാസുരമാണെന്ന് പറയാം. ഡീപ് ടെക് സ്പേസിൽ ആഗോള നേതാക്കളായി കുതിച്ചുയരാൻ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ ഇത് പ്രാപ്തമാക്കുമെന്ന് ഉറപ്പ്.