സോയാബീൻ, കോൺ, പരുത്തി, അരി, ഉരുളക്കിഴങ്ങ് എന്നിവയാണ് ബിൽഗേറ്റ്സിന്റെ പ്രധാന കൃഷി. കഴിഞ്ഞ 10 വർഷത്തിനിടെയാണ് ഈ കൃഷി പ്രേമം ബിൽഗേറ്റ്സിന് വന്നിരിക്കുന്നത്. ജോർജിയയിൽ 6000 ഏക്കറും വാഷിംഗ്ടണിൽ 14,000 ഏക്കർ കൃഷി ഭൂമിയുടേയും ഉടമയാണ് ബിൽഗേറ്റ്സ്.
വളരെ വേഗം സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന് നേരത്തെ നൽകിയിരുന്ന പിന്തുണയും ഇപ്പോഴത്തെ നിക്ഷേപവും തമ്മിൽ ബന്ധമില്ലെന്നാണ് ബിൽഗേറ്റസ് അമേരിക്കൻ സോഷ്ൽ ന്യൂസ് അഗ്രഗേറ്ററായ Reddit നോട് പറയുന്നത്. മലീന്റയുമായുള്ള വിവാഹമോചനവും അസറ്റ് പങ്കുവെക്കലും മാനസികമായും സാമ്പത്തികമായും ബിൽഗേറ്റ്സിനെ കൃഷിയോട് അടുപ്പിച്ചിരിക്കണം. പ്രകൃതിയുടെ സ്വാഭാവിക ബിസിനസ്സിലേക്ക് തിരിയാൻ അത് പ്രേരിപ്പിച്ചിരിക്കാം.
1975ൽ ന്യൂ മെക്സിക്കോയിലിരുന്ന് ലോകം ടെക്നോളജി യുഗത്തിലേക്ക് പോകുന്നത് മനസ്സിലാക്കി മൈക്രോസോഫ്റ്റ് തുടങ്ങിയപോലെ, ഒരുപക്ഷെ വരും നാളുകളിൽ ടെക്നോളജി ഉപേക്ഷിച്ച് മനുഷ്യൻ മണ്ണിനും പച്ചപ്പിനും വേണ്ടി പരക്കം പായുന്ന കാലം വരുമെന്ന് ബിൽഗേറ്റ്സ് മുൻകൂട്ടി കാണുന്നു. അതാകാം ലോകത്തെ ഏറ്റവും വലിയ കൃഷിഭൂമി ഉടമയാകാൻ ബില്ലിനെ പ്രേരിപ്പിക്കുന്നത്.
ലോകത്തെ ഏറ്റവും ആശങ്കപ്പെടുത്തുന്ന പ്രശ്നങ്ങളിൽ ഉദാരമതിയായ മനുഷ്യ സ്നേഹിയെ ബിൽ ഗേറ്റ്സിൽ കണ്ടിട്ടുണ്ട്. പൊതുആരോഗ്യം, കാലാവസ്ഥാ വ്യതിയാനം എന്നിവയിലെല്ലാം ഗേറ്റ്സ് ഫൗണ്ടേഷൻ കോടിക്കണക്കിന് ഡോളറാണ് സംഭാവന നൽകിയിരിക്കുന്നത്. എന്തായാലും ബിൽഗേറ്റ്സിന്റെ കൃഷിയിലെ നിക്ഷേപം ചെറുപ്പക്കാരായ ആളുകൾക്ക് കൃഷിയേിലേക്ക് തിരിയാൻ പ്രചോദനമാകട്ടെ. ടെക്നോളജിയുെട സഹായത്തോടെ കൃഷിയെ ലാഭകരമാക്കാനും അന്തസ്സുള്ളതാക്കാനും ബിൽ ഗേറ്റ്സിന്റെ ചുടവയ്പ് സഹായകരമാകും