മലയാളിയായ അർജുൻ പിളളയുടെ കോൺവർസേഷണൽ ചാറ്റ് പ്ലാറ്റ്ഫോം insent.ai ഗ്ലോബൽ ടെക് കമ്പനി സൂം ഇൻഫോ ഏറ്റെടുത്തിരുന്നു. B2B കോൺവർസേഷണൽ മാർക്കറ്റിംഗ് പ്ലാറ്റ്ഫോമാണ് അമേരിക്കയിൽ ഓപ്പറേറ്റ് ചെയ്യുന്ന insent.ai. കമ്പനികളെ മാർക്കറ്റിംഗിനും സെല്ലിംഗിനും സഹായിക്കുന്ന ചാറ്റ് അധിഷ്ഠിത പ്ലാറ്റ്ഫോമാണ് insent.ai.
2018 സെപ്റ്റംബറിൽ തുടക്കമിട്ട insent.ai 2019 മാർച്ചിലാണ് ഒരു പ്രോഡക്ടെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടത്. നാസ്ഡാകിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് സൂംഇൻഫോ. സെയിൽസ് ഇന്റലിജൻസിൽ ശ്രദ്ധേയരായ സൂം ഇൻഫോയ്ക്കൊപ്പം ചേർന്ന് ഇൻസെന്റ് ചാറ്റ് കൂടുതൽ കസ്റ്റമേഴ്സിലേക്കെത്തും. കാനഡയിലും യുഎസിലും ഇന്ത്യയിലുമായി 35 അംഗ ടീമാണ് ഇൻസെന്റിനുളളത്.
ടീം പൂർണമായും പുതിയ സംരംഭത്തിന്റെ ഭാഗമാകും. അർജ്ജുൻ കോഫൗണ്ടറായ ആദ്യ സ്റ്റാർട്ടപ് പ്രൊഫൗണ്ടിസ് ഏറ്റെടുത്തത് യുഎസ് കമ്പനിയായ ഫുൾ കോൺടാക്ട് ആണ്. കൊച്ചിയിൽ 2012ൽ ആരംഭിച്ച 72 പേരുളള കമ്പനി 2012ലാണ് പ്രഫൗണ്ടിസ് ഏറ്റെടുക്കുന്നത്. insent.ai, അർജുന്റെ രണ്ടാമത്തെ സ്റ്റാർട്ടപ്പും രണ്ടാമത്തെ എക്സിറ്റുമാണ്.