2020 ൽ ഇന്ത്യ 64 ബില്യൺ ഡോളർ FDI  നേടിയതായി UN റിപ്പോർട്ട് | Fifth Largest Foreign Direct Investment
2020 ൽ ഇന്ത്യ 64 ബില്യൺ ഡോളർ FDI  നേടിയതായി UN റിപ്പോർട്ട്
കോവിഡിലും FDI യിൽ ഇന്ത്യ നേടിയത് 64 ബില്യൺ ഡോളറെന്ന് World Investment Report 2021
ലോകത്തിലെ അഞ്ചാമത്തെ വലിയ നേരിട്ടുള്ള  വിദേശ നിക്ഷേപമാണ് ഇന്ത്യ നേടിയത്
2019ലെ 51 ബില്യൺ ഡോളറിൽ നിന്ന് 2020 ൽ FDI  27 ശതമാനം വർധിച്ച് 64 ബില്യൺ ഡോളറിലെത്തി
ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്‌നോളജി വ്യവസായത്തിലെ അക്വിസിഷനുകൾ‌ ഇന്ത്യക്ക് നേട്ടമായി
ഇന്ത്യൻ ICT ഇൻഫ്രാസ്ട്രക്ചറിൽ ഓൺലൈൻ റീട്ടെയിൽ ജയന്റ് ആമസോൺ 2.8 ബില്യൺ ഡോളർ നിക്ഷേപിച്ചു
2021 ഏപ്രിലിലെ രണ്ടാമത്തെ കോവിഡ് തരംഗം സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിച്ചതായും യുഎൻ
ഇന്ത്യയിൽ പ്രഖ്യാപിച്ച ഗ്രീൻഫീൽഡ് FDI പദ്ധതികൾ 19 ശതമാനം ചുരുങ്ങി 24 ബില്യൺ ഡോളറായി
കർണാടകയിലെയും മഹാരാഷ്ട്രയിലെയും ലോക്ക്ഡൗൺ നിക്ഷേപങ്ങളെ സാരമായി ബാധിച്ചു
Production Linked Incentive സ്കീം പോലുളളവ മാനുഫാക്ചറിംഗിൽ ഭാവി നിക്ഷേപ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്
ആഗോള FDI പ്രവാഹത്തെ പാൻഡെമിക് ബാധിച്ചതായും  2020 ൽ ഇത് 35% ഇടിവെന്നും റിപ്പോർട്ട് പറയുന്നു
മുൻ വർഷത്തെ 1.5 ട്രില്യൺ ഡോളറിൽ നിന്ന് ഒരു ട്രില്യൺ ഡോളറായി FDI കുറഞ്ഞുവെന്നും UN
UN ട്രേഡ് ആന്റ് ഡവലപ്മെൻറ് കോൺഫറൻസാണ് World Investment Report പുറത്തിറക്കിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version