കൺസ്യൂമർ ഹെൽത്ത്കെയർ ബ്രാൻഡ് Dabur 550 കോടി രൂപ പുതിയതായി നിക്ഷേപിക്കും. മധ്യപ്രദേശിലെ പുതിയ പ്രൊഡക്ഷൻ കേന്ദ്രത്തിനായാണ് ഡാബർ 550 കോടി രൂപ നിക്ഷേപിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍, ആയുര്‍വേദ മരുന്നുകള്‍, ആരോഗ്യ സപ്ലിമെന്റുകള്‍ എന്നിവ പ്ലാന്റില്‍ നിര്‍മ്മിക്കും. പുതിയ പ്ലാന്റ് ആദ്യ ഘട്ടത്തില്‍ 1,250 പേര്‍ക്കും തുടര്‍ന്ന് 3000ത്തിലധികം പേര്‍ക്കും തൊഴിൽ നൽകും. ലോകത്തിലെ തന്നെ വലിയൊരു പ്ലാന്റ് ആയിരിക്കും മധ്യപ്രദേശിലേതെന്ന് ഡാബർ വ്യക്തമാക്കി. 51 ഏക്കറിൽ നിർമിക്കുന്ന പ്ലാന്റ് ഈ സാമ്പത്തിക വർഷം തന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെയും മരുന്നുകളുടെയും ഉല്പാദന ശേഷി ഉയർത്തുകയാണ് പ്ലാന്റിൻ്റെ ലക്ഷ്യം. കൊവിഡ് വ്യാപനത്തോടെ ആയുര്‍വേദ ഉല്പന്നങ്ങളുടെ ആവശ്യത്തില്‍ അതിവേഗം വളര്‍ച്ചയുണ്ടായി. ച്യവനപ്രാശ്, തേന്‍, ഹെൽത്തി ജ്യൂസ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഓൺലൈനിൽ റെക്കോര്‍ഡ് വളര്‍ച്ച നേടി.