പുതിയ ഇ-കൊമേഴ്സ് നിയമങ്ങൾ Swiggy, Zomato, Ola, Uber എന്നിവയേയും ബാധിക്കും. ഇ-കൊമേഴ്സ് നിയമങ്ങളുടെ പ്രത്യാഘാതത്തെ കുറിച്ച് കമ്പനികൾ അവലോകനം ചെയ്യുകയാണ്. ഇ-കൊമേഴ്സിനായി സർക്കാർ നിർദ്ദേശിച്ച മാറ്റങ്ങൾ നിരവധി ഓൺലൈൻ കമ്പനികളെ ബാധിച്ചേക്കാം. ഓൺലൈൻ ട്രാവൽ കമ്പനിയായ MakeMyTrip, ഫുഡ് ഡെലിവറി സ്ഥാപനങ്ങളായ Swiggy, Zomato. റൈഡ്-ഹെയ്ലിംഗ് സേവന ദാതാക്കളായ Ola, Uber എന്നിവയെല്ലാം നിയമങ്ങളിൽ ആശങ്കാകുലരാണ്. ഹോം സർവീസ് കമ്പനിയായ അർബൻ കമ്പനിയെും കൺസ്യൂമർ അഫയേഴ്സ് വകുപ്പിന്റെ നിർദേശങ്ങൾ ബാധിക്കും. വ്യവസായ അസോസിയേഷനുകളായ FICCI, CII, IndiaTech എന്നിവയുമായി കമ്പനികൾ ചർച്ച നടത്തും. പ്രത്യേക ഉത്പന്ന വിപണനം പ്രോത്സാഹിപ്പിക്കുന്ന ഫ്ളാഷ് സെയിലുകൾക്ക് നിയമം തടയിട്ടിരുന്നു. Fallback liability എന്ന നിയമത്തിലും കമ്പനികൾ ആശങ്ക പ്രകടിപ്പിക്കുന്നു. ആഭ്യന്തരമായി നിർമിച്ച ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനുളള തീരുമാനത്തിലും വ്യക്തത ആവശ്യപ്പെടുന്നു. സ്വതന്ത്രവും നീതിയുക്തവുമായ മത്സരം വിപണിയിൽ കൊണ്ടുവരുന്നതിനാണ് നിയമം ലക്ഷ്യമിടുന്നത്. ഉപഭോക്തൃ താല്പര്യം സംരക്ഷിക്കുന്നതിനാണ് നിയമമെന്ന് കൺസ്യൂമർ അഫയേഴ്സ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇ-കൊമേഴ്സ് നിയമം 2020 ഭേദഗതി കരടിന് ജൂലൈ ആറിനകം നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. [email protected] എന്ന ഇ-മെയിലിൽ നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.