അടുക്കളകൾ അടക്കി വാഴാൻ ഇന്ത്യൻ കുക്കിംഗ് റോബോട്ട്  #IndianCookingRobot

കിച്ചൺ റോബോട്ടിക് സ്റ്റാർട്ടപ്പായ Euphotic Labs വികസിപ്പിച്ചെടുത്ത  ഓട്ടോണമസ് കുക്കിംഗ് റോബോട്ടാണ് Nosh. കടായ് പനീർ, മാത്തർ പനീർ, ചിക്കൻ കറി, ഫിഷ് കറി, കാരറ്റ് ഹാൽവ, ഉരുളക്കിഴങ്ങ് ഫ്രൈ തുടങ്ങി ഇരുന്നൂറോളം വിഭവങ്ങൾ വ്യക്തികളുടെ ഇഷ്ടത്തിനും രുചിക്കുമനുസരിച്ച്  പാചകം ചെയ്യാൻ ഈ റോബോട്ടിനു കഴിയും. ആപ്പ് വഴി നിയന്ത്രിക്കാവുന്ന ഈ റോബോട്ട് അടുക്കളകൾ കയ്യേറാൻ ഒരുങ്ങുകയാണ്

ഈ ഇന്നോവേഷന്റെ തുടക്കവും ഒരു ക്ലാസിക് അർബൻ പ്രോബ്ളത്തിൽ നിന്നാണ്: പാചകത്തിന് സമയമില്ല.ഗുജറാത്ത് സ്വദേശി യതിൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനാണ് 2008 ൽ  ബെംഗളൂരുവിലെത്തുന്നത്. ആദ്യമായി വീട്ടിൽ നിന്ന് മാറിനിൽക്കുന്ന യതിന്   ഭക്ഷണകാര്യത്തിൽ ഒട്ടും പൊരുത്തപ്പെടാനായില്ല. പിന്നീട് കോർപ്പറേറ്റ് ജീവിതത്തോടുള്ള മടുപ്പും സംരംഭകത്വത്തോടുള്ള  ഇഷ്ടവും കാരണം യതിൻ ജോലി ഉപേക്ഷിച്ചു. മൂന്ന് എഞ്ചിനീയർമാരുമായി ചേർന്ന് 2018 ൽ യൂഫോട്ടിക് ലാബ്സ് ആരംഭിക്കാൻ തീരുമാനിച്ചു.  പ്രണവ് റാവൽ, അമിത് ഗുപ്ത, സുദീപ് ഗുപ്ത എന്നിവർ അങ്ങനെ കോ-ഫൗണ്ടേഴ്സായി
.
ഭക്ഷണം പാചകം ചെയ്യുന്നതിനായി ഉപയോക്താക്കൾ ബോക്സ് ആകൃതിയിലുള്ള റോബോട്ടിൽ ചേരുവകൾ നിക്ഷേപിക്കണം. വെള്ളം, എണ്ണ, സ്‌പൈസസ് എന്നിവയും കരുതണം. പിന്നീട് പാചകം ചെയ്യാൻ ആഗ്രഹിക്കുന്ന വിഭവത്തിന്റെ പേര് പഞ്ച് ചെയ്‌താൽ മതി.
ആർട്ടിഫിഷ്യൽ ഇന്റലിജെൻസിനെ നോഷിന്റെ പ്രധാന സവിശേഷതയാക്കി മാറ്റിയിരിക്കുകയാണ് സ്റ്റാർട്ടപ്പ്. റോബോട്ടിൽ AI-enabled ക്യാമറ എംബെഡ് ചെയ്തിട്ടുണ്ട്. ഇത് ഒരു മനുഷ്യൻ ഏതുമട്ടിലാണോ ചേരുവകൾ ചേർക്കുന്നത് ആ രീതി പിന്തുടരാൻ പ്രോഗ്രാം ചെയ്തിട്ടുള്ളതാണ്. ഉദാഹരണത്തിന് ഉള്ളി സ്വർണ്ണ-തവിട്ടുനിറമായതിനുശേഷം മാത്രം മറ്റ് പച്ചക്കറികൾ ചേർക്കും. ഉപയോക്താവിന് ഫ്ലേവർ ഇഷ്ടനുസരണം മാറ്റാം.  അതായത് മസാല, ഉപ്പ്, എരിവ് എന്നിവ കൂട്ടം, കുറയ്ക്കാം അങ്ങനെ പലതും ചെയ്യാം.
ഫൈനൽ പ്രോഡക്ട് വികസിപ്പിക്കുന്നതിന് ടീമിന് മൂന്ന് വർഷം വേണ്ടി വന്നു. ആറ് പ്രോട്ടോടൈപ്പുകൾ നിർമ്മിച്ചു. നിരവധി പാചകക്കുറിപ്പുകൾ ആവർത്തിച്ച പരീക്ഷിച്ചു. എണ്ണമറ്റ കസ്റ്റമർ ഫീഡ്‌ബാക്കുകൾ പരിശോധിച്ചു.നോഷ് തയ്യാറാക്കിയ ആദ്യത്തെ വിഭവം ഉരുളക്കിഴങ്ങ് ഫ്രൈ ആയിരുന്നു, 2018 അവസാനം. ടീമിന് അതിന്റെ രുചി ഇഷ്ടപ്പെട്ടിരുന്നെന്ന് യതിൻ ഓർക്കുന്നു.
പുതിയ ബിസിനസ്സിൽ ചലഞ്ചസുമുണ്ടെന്ന് അണിയറക്കാർ പറയുന്നു.   “നോഷ് ഒരു പുതിയ കാറ്റഗറി ഉത്പന്നമാണ്. ഞങ്ങൾക്ക് മുൻപിൽ റെഫർ ചെയ്യാനോ പഠിക്കാനോ മാതൃകകൾ ഇല്ല. അതൊരു വെല്ലുവിളിയാണ്,” യതിൻ പറഞ്ഞു.  യൂഫോട്ടിക് ലാബ്സ് നിലവിൽ‌ ഫോക്കസ് ചെയ്യുന്നത് ഇന്ത്യയെയും വിദേശത്ത്‌ താമസിക്കുന്ന ദശലക്ഷക്കണക്കിന് ഇൻഡ്യാക്കാരെയുമാണ്.
കമ്പനി നിലവിൽ 1,000 യൂണിറ്റ് നോഷ് ബെംഗളൂരുവിൽ നിർമ്മിക്കുന്നുണ്ട്. വൻതോതിലുള്ള നിർമ്മാണത്തിലേക്ക് കടക്കുന്നത് ഓർഡർ ബുക്കിനെ അടിസ്ഥാനമാക്കിയായിരിക്കും.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version