ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമിച്ച ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) ഐഎൻഎസ് മാഹി നവംബർ 24ന് മുംബൈയിൽ കമ്മീഷൻ ചെയ്യും. മാഹി ക്ലാസ് എസ്ഡബ്ല്യു കപ്പലുകളിൽ ആദ്യത്തേതാണിത്.

കൊച്ചിൻ ഷിപ്പ് യാർഡ് (CSL) നിർമിച്ച അന്തർവാഹിനി ആക്രമണ പ്രതിരോധക്കപ്പലാണ് ഐഎൻഎസ് മാഹി. തദ്ദേശീയമായി വികസിപ്പിച്ച് അത്യാധുനിക സാങ്കേതികത്തികവോടെ നിർമിച്ച ഐഎൻഎസ് മാഹി അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ നാവികസേന്ക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന ഇത്തരത്തിലുള്ള എട്ട് കപ്പലുകളിൽ ആദ്യത്തേതാണ്.

78 മീറ്റർ നീളമുള്ള ഐഎൻഎസ് മാഹി രാജ്യത്തെ ഏറ്റവും വലിയ ഡീസൽ എഞ്ചിൻ-വാട്ടർജെറ്റിൽ പ്രവർത്തിക്കുന്ന നാവിക പടക്കപ്പൽ കൂടിയാണ്. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻനാകുന്ന കപ്പലിൽ അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽനിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകൾ, റോക്കറ്റുകൾ, മൈനുകൾ വിന്യസിക്കാനുള്ള സംവിധാനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. സമുദ്രാന്തർ ഭാഗത്തെ അന്തർവാഹിനി സാന്നിധ്യം തിരിച്ചറിയുന്നതിനും തിരച്ചിലിനും രക്ഷാദൗത്യങ്ങൾക്കും ഐഎൻഎസ് മാഹി ഉപകരിക്കും.

കപ്പലുകളുടെ രൂപകൽപന, നിർമാണം, പരിപാലനം എന്നിവയിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്ന ഡെറ്റ് നോസ്‌കെ വെരിറ്റാസ് (Det Norske Veritas) ഏജൻസിയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഐഎൻഎസ് മാഹി നിർമിച്ചിരിക്കുന്നത്.

The Indian Navy is set to commission INS Mahe, the first indigenously built ASW Shallow Water Craft by Cochin Shipyard, in Mumbai on November 24, bolstering India’s anti-submarine warfare capabilities.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version