2025ഓടെ 10 ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ എത്തിക്കുമെന്ന് Tata Motors
ഇന്ത്യയിലും വിദേശത്തും സെല്ലുകളും ബാറ്ററിയും നിർമ്മിക്കാൻ കൂടുതൽ പങ്കാളിത്തം കൊണ്ടുവരും
രാജ്യത്തെ ഇലക്ട്രിക് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കാനും ടാറ്റ ഗ്രൂപ്പ് നിക്ഷേപം നടത്തും
76-ാമത് വാർഷിക റിപ്പോർട്ടിൽ പദ്ധതികൾ പ്രഖ്യാപിച്ചത് ടാറ്റ മോട്ടോഴ്‌സ് ചെയർമാൻ N Chandrasekaran
സമ്പൂർണ്ണ ഇലക്ട്രിക് മോഡലുകളായ Nexon,Tigor ഇവയിലൂടെ രാജ്യത്തെ ഏറ്റവും വലിയ EV നിർമാതാവാണ് ടാറ്റ
Altroz ന്റെ ഇലക്ട്രിക് പതിപ്പ് വരും മാസങ്ങളിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു
ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇലക്ട്രിക് പാസഞ്ചർ വാഹനമാണ് Nexon EV
2020 ജനുവരിയിൽ വിപണിയിലെത്തിയതിനുശേഷം Nexon EV 4,000 യൂണിറ്റുകളാണ് വിറ്റത്
2025 ഓടെ Jaguar ബ്രാൻഡ് ഒരു ഓൾ-ഇലക്ട്രിക് ആഢംബര ബ്രാൻഡായി മാറും
Land Rover ബ്രാൻഡും EV യാകുന്നതോടെ 2030 ൽ വിൽപ്പനയിൽ 60% EV യിൽ നിന്നും നേടാനാണ് ലക്ഷ്യമിടുന്നത്
പാസഞ്ചർ വെഹിക്കിൾ ബിസിനസ്സ് സബ്സിഡിയറി ആക്കുന്നത് സെപ്റ്റംബർ ക്വാർട്ടറോടെ പൂർത്തിയാക്കും
കാർ, SUV, വാൻ എന്നിവയുടെ വികസനം, നിർമ്മാണം, വിതരണം, വിൽപ്പന എന്നിവ പ്രത്യേക സ്ഥാപനമാക്കും
കമ്പനിയുടെ ഓഹരി ഒരു സ്ട്രാറ്റജിക് പാർട്ണർക്ക് വിൽക്കാനുളള വഴിയാണ് ഇതിലൂടെ തുറക്കുന്നത്