അടുത്ത 12 മാസത്തിനുള്ളിൽ 5 ലക്ഷം Starlink ഉപയോക്താക്കളെ ലക്ഷ്യം വച്ച് Elon Musk
ഓഗസ്റ്റിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ എത്തിക്കാൻ പദ്ധതി
അടുത്തിടെ 69,420 സജീവ ഉപയോക്താക്കളെന്ന ലക്ഷ്യത്തിൽ സ്പേസ്എക്സ് എത്തിയിരുന്നു
സ്റ്റാർലിങ്ക് ഇതിനകം 12 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുവെന്നും വിപുലീകരണം നടക്കുന്നതായും മസ്ക്
SpaceX നിലവിൽ 100Mbps ഡൗൺലോഡ് സ്പീഡും 20Mbps അപ്‌ലോഡ് സ്പീഡും വാഗ്ദാനം ചെയ്യുന്നു
ബീറ്റ സേവന ഉപയോക്താക്കളിൽ നിന്ന് പ്രതിമാസം 99 ഡോളറാണ് സ്റ്റാർലിങ്ക് ഈടാക്കുന്നത്
സ്റ്റാർലിങ്കിനായുളള മൊത്തം നിക്ഷേപം 20–30 ബില്യൺ ഡോളറാകുമെന്ന് ഇലോൺ മസ്ക്
നെറ്റ്‌വർക്ക് പൂർണ്ണ പ്രവർത്തനക്ഷമമായാൽ ഏകദേശം 30 ബില്യൺ ഡോളർ വരുമാനം പ്രതീക്ഷിക്കുന്നു
മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കാനുളള Starship സിസ്റ്റത്തിനാണ് നിക്ഷേപം കൂടുതൽ
ആദ്യത്തെ ഓർബിറ്റൽ സ്റ്റാർഷിപ്പ് ടെസ്റ്റ് ലോഞ്ച് വരുംമാസങ്ങളിലുണ്ടാകുമെന്ന് കരുതപ്പെടുന്നു