കാറുകളിൽ ഫ്രണ്ട് സീറ്റ്സ് എയർബാഗുകൾ നിർബന്ധമാക്കിയ തീരുമാനം നടപ്പിലാക്കുന്നത് നീട്ടി
റോഡ് ഗതാഗത മന്ത്രാലയമാണ് ഇതിന് നാല് മാസത്തെ സാവകാശം കൂടി അനുവദിച്ചത്
നേരത്തെ August 31 ആയിരുന്നു അവസാന തീയതി
ഡിസംബർ 31 മുതൽ കാർ നിർമ്മാതാക്കൾ പുതിയ മാനദണ്ഡം പാലിക്കണം
രാജ്യത്തെ COVID-19 സാഹചര്യം കണക്കിലെടുത്താണ് ഇളവ് നൽകിയത്
നിലവിൽ കാറുകളുടെ ഡ്രൈവർ സീറ്റിൽ എയർബാഗ് നിർബന്ധമാണ്
സമയപരിധി നീട്ടണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് ആവശ്യപ്പെട്ടിരുന്നു
സുരക്ഷിതമായ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്രം നിയമം ആവിഷ്കരിച്ചത്
ഹെവി ഗുഡ്സ് ലോറികളുടെ ഉയരം 4.75 മീറ്ററായി ഉയർത്തുന്നതിനും കേന്ദ്രം അനുമതി നൽകി
വിഭജിക്കാൻ സാധിക്കാത്ത load ട്രാൻസ്പോർട് ചെയ്യുന്നതിന് മാത്രമാണ് ഇളവ്
തീരുമാനം സ്റ്റീൽ, ഗ്ലാസ് എന്നിവയുടെ നീക്കത്തിന് വലിയ ആശ്വാസമാകും
കാറിലെ മുൻ സീറ്റുകാർക്ക് എയർബാഗ് നിർബന്ധം തന്നെ, 4 മാസം കൂടി സമയമുണ്ട്
Related Posts
Add A Comment