ഹൈദരാബാദ് സ്റ്റാർട്ടപ്പ് Gravton തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി.
Quanta എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന്റെ വില 99,000 രൂപയാണ്.
ലിമിറ്റഡ് യൂസേഴ്സിന് പ്രമോഷണൽ ഓഫാറായി സൗജന്യ ചാർജിംഗ് ലഭിക്കും.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കമ്പോണന്റ്സാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്
Quanta, മെയ്ഡ് ഇൻ ഇന്ത്യ മാത്രമല്ല, മേഡ് ഫോർ ഇന്ത്യ കൂടിയാണെന്ന് ഫൗണ്ടർ പരശുരാം പക്ക പറഞ്ഞു
മോഡൽ എക്രോസ്സ് സെഗ്‌മെന്റ് റൈഡേഴ്സിനെ പ്രതീക്ഷിക്കുന്നുണ്ട്
സ്‌പോർട്‌സ് സെഗ്മെന്റിൽ മറ്റൊരു പ്രോഡക്ട് കൂടി ഉടൻ വരും
പാഷനേറ്റ് ആയ യുവ ബൈക്കേഴ്‌സിനെ ലക്‌ഷ്യംവച്ചുള്ളതാകുമത്
ലോകത്തിലെ ആദ്യത്തെ റിബൺ-കേജ്ഡ് ഷാസിയാണ് Quanta യുടെ ഹൈലൈറ്റ്
ഇത് മോഷണം, അപകടം എന്നിവയിൽ നിന്ന് ബാറ്ററി കമ്പാർട്ട്മെന്റിന് സുരക്ഷ നൽകും
3 കിലോവാട്ട് പ്രൊപ്രൈറ്ററി BLDC motor ആണ് ഇ-സ്കൂട്ടറിൽ ഘടിപ്പിച്ചിരിക്കുന്നത്
പരമാവധി വേഗത 70 കിലോമീറ്റർ ആണ്
3 കിലോവാട്ട് Li-ion ഡിറ്റാച്ചബിൾ ബാറ്ററി വാഹനത്തിനു പവർ നൽകും
150 കിലോമീറ്ററാണ് ഒറ്റചാർജിൽ ലഭിക്കുന്ന ട്രാവൽ റേഞ്ച്, ഇത് 320 കിലോമീറ്റർ വരെ കൂട്ടാം
3 മണിക്കൂറിനുള്ളിൽ ചാർജ് ആകും; വീട്ടിൽ തന്നെ ചാർജ് ചെയ്യാം
ഇത് ഓപ്‌ഷണൽ പ്രൊപ്രൈറ്ററി ചാർജർ ഉപയോഗിച്ച് 90 മിനിട്ടാക്കി കുറയ്ക്കുകയും ചെയ്യാം