ATM ൽ നിന്നും പണം പിൻവലിക്കാനുള്ള ചാർജുകൾ SBI പുതുക്കി.
SBI ഉപഭോക്താക്കൾക്ക് ബാങ്ക് ATM, ബ്രാഞ്ച് ഇവയിൽ നിന്നും 4 തവണ സൗജന്യമായി പണം പിൻവലിക്കാം
സൗജന്യ ഇടപാടുകൾക്ക് ശേഷമുളള ഓരോ ഇടപാടിനും 15 രൂപയും GSTയും ഈടാക്കും
SBI സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 10 സൗജന്യ ചെക്ക് ബുക്കുകൾ മാത്രം
കൂടുതൽ ഉപയോഗത്തിന് തുടർന്നുള്ള ചെക്ക് ലീഫുകൾക്ക് 40 രൂപയും GSTയും നൽകണം
25 ചെക്ക് ലീഫുകൾക്ക് ഉപയോക്താവ് 75 രൂപയും GSTയും ആണ് നൽകേണ്ടത്
മുതിർന്ന പൗരന്മാർക്ക് ഇത്തരം ചാർജുകളൊന്നും ബാധകമാക്കിയിട്ടില്ല
LPG സിലിണ്ടറുകളുടെ വില ഇനി മുതൽ എല്ലാ മാസവും ആദ്യ ദിവസം തീരുമാനിക്കും
ഗാർഹിക സിലിണ്ടറുകൾക്ക് 25.50 രൂപ കൂട്ടി, വാണിജ്യ സിലിണ്ടറുകൾക്ക 80 രൂപയുടെ വർദ്ധന
കഴിഞ്ഞ 2 വർഷം ആദായനികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് ഉയർന്ന TDS ചുമത്താൻ തീരുമാനം
50,000 രൂപയ്ക്ക് മുകളിൽ TDS ഉണ്ടായിട്ടും ITR സമർപ്പിക്കാത്തവർക്ക് ഇത് ബാധകമാകും
ഫിനാൻഷ്യൽ ആക്ട് 2021 പ്രകാരം ഇത് ആദായനികുതി നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
സിൻഡിക്കറ്റ് ബാങ്കും കാനറ ബാങ്കും ലയിച്ചതിനാൽ സിൻഡിക്കേറ്റ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് പുതിയ IFSC കോഡ്
പഴയ സിൻഡിക്കേറ്റ് ബാങ്ക് ശാഖകളുടെ ചെക്കുകളിലും ജൂലൈ 1 മുതൽ മാറ്റം വന്നു
ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കിൽ ലയിച്ചതിനാൽ അക്കൗണ്ട് ഉടമകൾക്ക് പുതിയ ചെക്ക് ബുക്ക്
പോസ്റ്റ് ഓഫീസ് സ്മോൾ സേവിംഗ്സ് സ്കീമിൽ ജൂലൈ 1 മുതൽ പലിശനിരക്കിൽ കുറവുണ്ടാകും