ഇലക്ട്രിക്കലിൽ കുതിക്കാൻ കർണ്ണാടക, C4V 4000 കോടി നിക്ഷേപിക്കും | Lithium-Iron Cell Giant Invited
ഇലക്ട്രിക് വാഹന നിർമ്മാണ മേഖലയിൽ വൻ മുന്നേറ്റത്തിന് വഴികൾ തുറന്ന് കർണ്ണാടക
ഇതിന്റെ ഭാഗമായി ലിഥിയം- അയൺ സെൽ മേഖലയിലെ വമ്പൻ കമ്പനിയെ നിക്ഷേപത്തിന് ക്ഷണിച്ചു
US ആസ്ഥാനമായ C4V എന്ന ബാറ്ററി കമ്പനി കർണാടകയിൽ 4000 കോടിയോളം രൂപ നിക്ഷേപിക്കും
ഇലക്ട്രിക് ബാറ്ററി നിർമാണ മേഖലയിൽ  4,015  കോടി രൂപ നിക്ഷേപിക്കുമെന്ന് കർണാടക സർക്കാർ
C4V കമ്പനിയുടെ പ്രതിനിധികളുമായി  കരാർ ഒപ്പിട്ടതായി കർണാടക വ്യവസായ മന്ത്രി Jagadish Shettar
ലിഥിയം ബാറ്ററി സെൽ മാനുഫാക്ചറിംഗ് -ടെക്നോളജി ഇവയിൽ നൂറിലധികം പേറ്റന്റുകളും കമ്പനിക്കുണ്ട്
കമ്പനിയുടെ 4,015 കോടി രൂപയുടെ നിക്ഷേപം 4,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഷെട്ടാർ
5 ജിഗാവാട്ട് പ്ലാന്റ് കമ്പനി സ്ഥാപിക്കുമെന്നും അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്നും ജഗദീഷ് ഷെട്ടാർ
ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ & മാനുഫാക്ചറിംഗ് പോളിസി, EV നയം എന്നിവ കർ‌ണാടക പ്രഖ്യാപിച്ചിരുന്നു
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിൽ സെൽ നിർമ്മാണ മേഖല ഒരു പ്രധാന പങ്ക് വഹിക്കുമെന്നും മന്ത്രി
ഈ മേഖലയ്ക്ക് ആവശ്യമായ സഹകരണം സംസ്ഥാന സർക്കാർ ഇതിനകം തന്നെ നൽകുന്നുണ്ടെന്നും മന്ത്രി
ഇലക്ട്രിക് വാഹന നിർമ്മാണത്തിന് നിക്ഷേപകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും കർണ്ണാടക
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version