2030 വർഷത്തോടെ നഗരങ്ങളിൽ പറക്കും കാറുകള്‍ യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി Hyundai Motor Group
ഫ്ലൈയിംഗ് കാറുകളിൽ കമ്പനിയുടെ പദ്ധതികൾ വിശദീകരിച്ച് Hyundai യൂറോപ്പ് മേധാവി Michael Cole
നിരത്തുകളിലെ തിരക്കും മലിനീകരണവും പറക്കും കാറുകള്‍ കുറയ്ക്കുമെന്ന് Michael Cole
അർബൻ എയർ മൊബിലിറ്റിയിൽ ഡ്രോണുകളും ഇലക്ട്രിക് വാഹനങ്ങളും ഫ്ലൈയിംഗ് ടാക്സികളാകും
അര്‍ബന്‍ എയര്‍ മൊബിലിറ്റിയില്‍ കമ്പനി വൻ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മൈക്കല്‍ കോള്‍
ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് – ലാൻഡിംഗ് എയർക്രാഫ്റ്റ് പ്രോട്ടോടൈപ്പ് S-A1കമ്പനി അവതരിപ്പിച്ചിരുന്നു
2020 ജനുവരിയിൽ ലാസ് വെഗാസിൽ നടന്ന CES ടെക്നോളജി ഷോയിലായിരുന്നു പ്രദർശനം
Uber Technologies മായി ചേര്‍ന്നാണ് ഫ്ലൈയിംഗ് കാര്‍ ആശയം Hyundai വികസിപ്പിച്ചെടുത്തത്
ഈ വർഷാവസാനം തുറക്കുന്ന UKയുടെ ആദ്യ റണ്‍വെയില്ലാത്ത എയർപോർട്ട് പദ്ധതിയിലും ഹ്യൂണ്ടായ് ഉള്‍പ്പെടുന്നു
കോവെൻട്രിയിലേത് ഫ്ലൈയിംഗ് കാറിനും ഡെലിവറി ഡ്രോണിനുമായി ലോകത്തിലെ ആദ്യ വിമാനത്താവളമാണ്
ലണ്ടൻ ആസ്ഥാനമായ സ്റ്റാർട്ട്-അപ്പ് അർബൻ-എയർ പോർട്ടുമായി ചേർന്ന് ഹ്യുണ്ടായ്, ഹബ്ബ് വികസിപ്പിക്കുന്നു
ഫ്ലൈയിംഗ് കാറുകൾക്കും കാർഗോ ഡ്രോണുകൾക്കുമായാണ് ഹബ്ബ് ഒരുക്കുന്നത്

