കാറുകൾക്കും SUVകൾക്കും ഈ വർഷം വീണ്ടും വില വർദ്ധിപ്പിക്കുമെന്ന് Tata Motors
ഈ വർഷം രണ്ടാം തവണയും എല്ലാ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ കാറുകളുടെയും വില വർദ്ധിക്കും
Tiago, Tigor, Altroz, Nexon, Harrier, Safari മോഡലുകൾക്ക് വില ഉയരും
അവസാനമായി മെയ്മാസത്തിലാണ് Tata Motors മോഡലുകൾക്ക് വില വർദ്ധിപ്പിച്ചത്
കാറുകളുടെയും SUV മോഡലുകളുടെയും ചില വേരിയന്റുകൾക്ക് 36,400 രൂപ വരെ അന്ന് ഉയർന്നു
മൊത്തത്തിലുള്ള പ്രവർത്തന ചെലവിലെ കുത്തനെയുളള ഉയർച്ചയാണ് വില കൂട്ടാൻ കാരണമെന്ന് കമ്പനി
ഉരുക്ക്, ലോഹങ്ങൾ എന്നിവയുൾപ്പെടെ അസംസ്കൃത വസ്തുക്കളുടെ വില തുടർച്ചയായി വർദ്ധിച്ചു
വർദ്ധനവിന്റെ ഒരു ഭാഗമെങ്കിലും എൻഡ് കസ്റ്റമറിലേക്ക് എത്തേണ്ട സാഹചര്യമെന്ന് കമ്പനി വിലയിരുത്തുന്നു
ജൂണിൽ ടാറ്റാ മോട്ടോഴ്‌സ് 65,000 രൂപ വരെ കിഴിവുകളും ആനുകൂല്യങ്ങളും പ്രോഡക്ടുകളിൽ വാഗ്ദാനം ചെയ്തിരുന്നു
തുടർച്ചയായി എല്ലാ മാസവും ഓഫറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ് കമ്പനിയുടെ പതിവ്
ജൂലൈയിലെ ഓഫർ പാക്കേജ് ടാറ്റ മോട്ടോഴ്‌സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല