GST കളക്ഷൻ ജൂൺ മാസത്തിൽ ഒരു ലക്ഷം കോടി രൂപയിൽ താഴെയായി
ജൂൺ മാസത്തിൽ 92,849 കോടി രൂപ GST ഇനത്തിൽ സർക്കാരിന് ലഭിച്ചത്
CGST–16,424 കോടി രൂപ, SGST –20,397 -കോടി രൂപ, IGST–49,079 -കോടി രൂപ, Cess–6,949 കോടി രൂപ
2020 സെപ്റ്റംബറിന് ശേഷം ആദ്യമാണ് ഒരു ലക്ഷം കോടി രൂപയിൽ താഴെ GST കളക്ഷൻ എത്തുന്നത്
മെയ് മാസത്തിലെ പ്രാദേശിക ലോക്ക്ഡൗണുകൾ ബിസിനസ്സിനെ ബാധിച്ചതാണ് കളക്ഷനിൽ പ്രതിഫലിച്ചത്
മെയ് മാസത്തിൽ മൊത്തം 3.99 കോടി E-way ബില്ലുകൾ സൃഷ്ടിച്ചു, ഏപ്രിലിൽ ഇത് 5.88 കോടി ആയിരുന്നു
രണ്ടാം തരംഗം കുറയുകയും വാക്സിനേഷൻ കൂടുകയും ചെയ്യുമ്പോൾ പ്രകടമായ പുരോഗതി പ്രതീക്ഷിക്കുന്നു
കേസുകൾ കുറഞ്ഞ് ലോക്ക്ഡൗണിൽ ഇളവുകൾ വരുമ്പോൾ കളക്ഷൻ വീണ്ടും ഒരു ലക്ഷം കോടി കടക്കും
ജൂണിൽ 5.5 കോടി E-way ബില്ലുകൾ ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്
ഇത് വ്യാപാര വ്യവസായ മേഖലകളിൽ തിരിച്ചുവരവിന്റെ സൂചന നൽകുന്നു
Related Posts
Add A Comment