സ്പേസ് ടെക്ക് സ്റ്റാർട്ടപ്പുകൾക്ക് ചുക്കാൻ പിടിക്കുന്ന വനിതകളെ അറിയാം
സ്‌പെയ്‌സ്‌ടെക് സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ ബഹിരാകാശ രംഗത്ത് പുതിയ ചരിത്രം രചിക്കുകയാണ്.  സ്വകാര്യമേഖലക്ക് കൂടി സർക്കാർ ബഹിരാകാശരംഗം തുറന്നു കൊടുത്തതിന് ശേഷം സ്പേസ് ടെകുകളിൽ നിക്ഷേപകരുടെ  താൽപര്യം വർദ്ധിച്ചു.
 
 ആദ്യ സ്പേസ് ടെക് സ്റ്റാർട്ടപ്പ് – Agnikul Cosmos
2017 ൽ ശ്രീനാഥ് രവിചന്ദ്രനും മൊയിൻ എസ്പിഎമ്മും ചേർന്ന് സ്ഥാപിച്ച  Agnikul Cosmos സ്പേസ് സെക്ടറിൽ സാന്നിധ്യമുറപ്പിച്ച സുപ്രധാന സ്റ്റാർട്ടപ്പാണ്. ചെറു ഉപഗ്രഹങ്ങൾക്കായി കുറഞ്ഞ ചെലവിൽ വിക്ഷേപണ വാഹനം നിർമിക്കുകയാണ് Agnikul Cosmos. ISRO യുമായി കരാറിലേർപ്പെട്ട ആദ്യ സ്പേസ് ടെക് സ്റ്റാർട്ടപ്പ് കൂടിയാണ് Agnikul Cosmos. ലോവർ ഓർബിറ്റിലേക്ക് 100 കിലോഗ്രാം വരെ പേലോഡ് വഹിക്കുന്നതിനാണ് സ്റ്റാർട്ടപ്പിന്റെ പ്രധാന പ്രോഡക്ട് Agnibaan രൂപകൽപ്പന ചെയ്തിരിക്കുന്നത്. IIT മദ്രാസിൽ ഇൻകുബേറ്റ് ചെയ്തിട്ടുളള സ്റ്റാർട്ടപ്പാണിത്.
 ടീമുകളെ നയിക്കുന്നത് ചെറുപ്പക്കാരായ 3 സ്ത്രീകൾ 
Agnikul Cosmos ന്റെ പ്രധാന വിഭാഗങ്ങളായ  എഞ്ചിനീയറിംഗ്, ഡിസൈൻ ടീമുകളെ നയിക്കുന്നത് ആകാശമാണ് പരിധി എന്ന് വിശ്വസിക്കുന്നചെറുപ്പക്കാരായ 3 സ്ത്രീകൾ ആണെന്നതാണ് ശ്രദ്ധേയമായ കാര്യം.  ഗ്രൗണ്ട് ടെസ്റ്റിംഗിനും പ്രൊഡക്ഷൻ ടീമുകൾക്കും നേതൃത്വം നൽകുന്നത്  Uma Maheshwari, Saraniya P, Arushi Choudhary എന്നിവരാണ്.  സ്പേസ്ടെക് സ്റ്റാർട്ടപ്പുകളിൽ എഞ്ചിനീയറിംഗിലും ഡിസൈനിലും വനിത പ്രാതിനിധ്യമേറുന്നു എന്നതിന്റെ സൂചന കൂടിയാണിത്.
 
 3 ഡി പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ ഫയറിംഗിന് നേതൃത്വം നൽകി ഉമ മഹേശ്വരി
Agnilet Engine Testing Mission Director ആണ് ചെന്നൈ സ്വദേശിനി ആയ Uma Maheshwari.  മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയറോനോട്ടിക്സിൽ ബിടെക് പൂർത്തിയാക്കിയ ഉമ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയിൽ നിന്ന് പരിശീലനവും നേടിയിട്ടുണ്ട്. ലോകത്തിലെ ആദ്യ സിംഗിൾ പീസ് 3 ഡി പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ ഫയറിംഗിന് നേതൃത്വം നൽകിത് ഉമ മഹേശ്വരിയാണ്.
അഗ്നിബാൻ വെഹിക്കിൾ ഡിസൈൻ നയിക്കുന്നത് Saraniya

അഗ്നിബാൻ വെഹിക്കിൾ ഡിസൈൻ നയിക്കുന്നത് പോർട്ട് ബ്ലെയർ സ്വദേശിയായ Saraniya ആണ്. ഓഷ്യൻ ടെക്നോളജിയിൽ IIT മദ്രാസിൽ നിന്നും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. സിസ്റ്റം എഞ്ചിനിയറായ Saraniya കംപ്രസ്സീവ് ഓവർറാപ്ഡ് പ്രഷർ വെസൽ നിർമാണത്തിനും മേൽനോട്ടം നൽകി. അഗ്നികുളിന്റെ പൂർണ്ണമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ പ്രോഡക്ടാണിത്.വെഹിക്കിൾ ഡിസൈനിന്റെ എല്ലാ മേഖലകളും മാനേജ് ചെയ്യുന്നത് Saraniya ആണ്.

 അഗ്നിബാൻ ഏവിയോണിക്സ് സിസ്റ്റംസ് എഞ്ചിനീയറിംഗ് ചുമതല Arushi Chaudharyക്ക്
Arushi Chaudhary അഗ്നിബാൻ ഏവിയോണിക്സ് സിസ്റ്റംസ് എഞ്ചിനീയറിംഗ് ചുമതല നിർവഹിക്കുന്നു. ഗുരുഗ്രാമിലെ BML Munjal സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ ബിരുദം നേടി തുടർന്ന് Agnikul Cosmos ൽ ചേർന്നു. കൽപന ചൗളയെ പ്രചോദനമായി കാണുന്ന ആരുഷിയുടെ സ്വപ്നം ചൊവ്വയിലേക്ക് പറക്കുക എന്നതാണ്.
 പ്രോബ്ലം സോൾവിംഗിലും  മാനേജ്മെന്റിലും സ്ത്രീകൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാട്
ഫിസിക്സ് അധ്യാപികയായ അമ്മയെ പ്രചോദനമായി കാണുന്ന Agnikul Cosmos കോ ഫൗണ്ടർ ശ്രീനാഥ് പറയുന്നത്  പ്രോബ്ലം സോൾവിംഗിലും  മാനേജ്മെന്റിലും സ്ത്രീകൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് കൊണ്ടുവരാനാകുമെന്നാണ്. ശ്രീനാഥിന്റെ ആ വിശ്വാസത്തിന് അടിവരയിടുകയാണ് Agnikul Cosmos ലെ സുപ്രധാന ചുമതലകൾ വഹിക്കുന്ന ഈ സ്ത്രീ രത്നങ്ങൾ.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version