Zomato Ltd ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് സബ്സ്ക്രിപ്ഷൻ ജൂലൈ 14 മുതൽ 16 വരെ
മിനിമം 195 ഇക്വിറ്റി ഷെയറുകൾക്ക് ഓഫർ പ്രൈസ് ഒരു ഷെയറിന് 72 മുതൽ 76 രൂപ വരെയാണ്
9,375 കോടി രൂപയുടെ ഷെയറുകളാണ് സബ്സ്ക്രിപ്ഷന് IPOയിൽ എത്തുന്നത്
9,000 കോടി രൂപയുടെ ഫ്രഷ് ഇക്വിറ്റി ഷെയറുകൾ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിനുണ്ട്
പ്രമോട്ടർ Info Edge India Ltd 375 കോടി രൂപയുടെ ഷെയറുകൾ ഓഫർ സെയിൽ നടത്തും
കമ്പനിയിലെ ജീവനക്കാർക്കായി 65 ലക്ഷം ഷെയറുകളാണ് നീക്കി വച്ചിട്ടുളളത്
8 ബില്യൺ -10 ബില്യൺ ഡോളർ വാല്യുവേഷൻ IPOയിലൂടെ നേടാനാണ് സൊമാറ്റോ ലക്ഷ്യമിടുന്നത്
ഈ സാമ്പത്തിക വർഷം ആദ്യ മൂന്ന് ക്വാർട്ടറുകളിൽ സൊമാറ്റോ 1,367 കോടി രൂപ വരുമാനം നേടി
ഫുഡ്-ടെക് കമ്പനിയുടെ ചെലവ് ഏകദേശം 1,724 കോടി ആയിരുന്നു, ഇത് 684 കോടി രൂപ നഷ്ടമുണ്ടാക്കുന്നു
പ്ലാറ്റ്‌ഫോമിലെ ഓർഡറുകളുടെ എണ്ണം 2018ൽ 3.06 കോടിയും 2020ൽ 40.31 കോടിയും FY21ൽ 15.52 കോടിയുമാണ്
ഡിസംബർ 31 വരെ 3,50,174 ആക്ടീവ് റെസ്റ്റോറൻറ് ലിസ്റ്റിംഗുകൾ സൊമാറ്റോയിലുണ്ടായിരുന്നു
ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പുകളിൽ ആദ്യമായി സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റിംഗ് നേടുന്ന കമ്പനിയാകും സൊമാറ്റോ
Related Posts
Add A Comment