പോസ്റ്റ് ചെയ്യുന്നവരോട്-സോഷ്യൽ മീഡയയ്ക്ക് ഉത്തരവാദിത്വമുണ്ട്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തം ഉളളതായിരിക്കണമെന്ന് സുപ്രീം കോടതി. ഫേസ്ബുക്ക് പോലുള്ള സ്ഥാപനങ്ങൾ ഉത്തരവാദിത്തത്തോടെ തുടരണമെന്ന് സുപ്രീം കോടതി. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള പ്ലാറ്റ്ഫോമുകൾ ഉത്തരവാദിത്തവും പുലർത്തണം. വിനാശകരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും വിദ്വേഷ പ്രസംഗങ്ങൾക്കും കൂടി ഇവ ഉത്തരവാദികളാണ്.

ജസ്റ്റിസുമാരായ S K Kaul, Dinesh Maheshwari, Hrishikesh Roy എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പരാമർശങ്ങൾ ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് അജിത് മോഹനെ ദില്ലി. നിയമസഭ സമിതി വിളിച്ചുവരുത്തിയതാണ് കേസ് ദില്ലി കലാപത്തിനിടെ വിദ്വേഷ സന്ദേശങ്ങൾ. പ്രചരിപ്പിച്ചുവെന്ന കേസിലാണ് അജിത് മോഹനെ വിളിച്ചു വരുത്തിയത്. ശബ്ദമില്ലാത്തവർക്ക് ശബ്ദവും സ്വതന്ത്രമായ സംവാദ വേദിയും നൽകുന്നതിൽ ഫേസ്ബുക്ക് പങ്ക് വഹിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ്, വോട്ടിംഗ് പ്രക്രിയകൾ ഇവ സോഷ്യൽ മീഡിയയിലെ കൃത്രിമത്വത്താൽ ഭീഷണി നേരിടുന്നു.

പ്ലാറ്റ്‌ഫോമിൽ സംഭവിക്കുന്ന എല്ലാത്തിനും ഉത്തരവാദികളല്ലെന്ന ലളിതമായ സമീപനം അംഗീകരിക്കാൻ പ്രയാസമാണ്. 2020 രണ്ടാം ക്വാർട്ടറിൽ 22.5 ദശലക്ഷം വിദ്വേഷ സംഭാഷണം നീക്കം ചെയ്തതായി ഫെയ്‌സ്ബുക്ക് അംഗീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, യുകെ, യുഎസ് എന്നീ രാജ്യങ്ങൾ സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. വ്യത്യസ്ത അധികാരപരിധിയിൽ പരസ്പരവിരുദ്ധമായ നിലപാട് സ്വീകരിക്കാൻ ഫേസ്ബുക്കിനെ അനുവദിക്കില്ല. വിവരങ്ങൾ സൃഷ്ടിക്കുന്നതിലും നിയന്ത്രിക്കുന്നതിലും മോഡുലേറ്റ് ചെയ്യുന്നതിലും ഒരു പങ്കുമില്ലെന്നത് അംഗീകരിക്കാനാകില്ല. ലോകമെമ്പാടുമുളള ഫേസ്ബുക്കിന്റെ 2.85 ബില്യൺ പ്രതിമാസ സജീവ ഉപയോക്താക്കളിൽ‌ 270 ദശലക്ഷം ഇന്ത്യയിലാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version