ഇന്ത്യയുടെ കാറ്റ്‌സ് (Combat Air Teaming System) വാരിയർ ഡ്രോൺ (Warrior Drone) പദ്ധതിയിൽ സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ബ്രിട്ടീഷ് എയ്‌റോസ്‌പേസ് ഭീമനായ റോൾസ് റോയ്‌സ് (Rolls-Royce). പദ്ധതിയുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (HAL) പങ്കാളിത്തം സ്ഥാപിക്കാനാണ് റോൾസ് റോയ്സിന്റെ ശ്രമം. ഡ്രോണിന്റെ പവർ റിക്വൈയർമെന്റിൽ എച്ച്എൽ മാറ്റം വരുത്തുന്നതിനിടെയാണ് പങ്കാളിത്തശ്രമങ്ങളുടെ വാർത്ത പുറത്തുവരുന്നത്.

Rolls-Royce interested, Indian drone engine

അതേസമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കാറ്റ്‌സ്  വാരിയർ പദ്ധതി പൂർണതയിലേക്ക് അടുക്കുകയാണ്. പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന ആളില്ലാ യുദ്ധവിമാനത്തിന്റെ (Unmanned Combat Aerial Vehicle) ആദ്യ പരീക്ഷണപ്പറക്കൽ 2026ൽ നടക്കും. ഇതിനായുള്ള പ്രോട്ടോ ടൈപ്പ് വികസനം അന്തിമഘട്ടത്തിലാണ്‌. HALന്റെ എയർക്രാഫ്റ്റ് റിസേർച്ച് ആൻഡ് ഡിസൈൻ സെന്റർ (ARDC) വികസിപ്പിച്ചെടുത്ത CATS വാരിയർ “സ്റ്റെൽത്തി ലോയൽ വിംഗ്മാൻ” വിമാനം എന്നാണ് അറിയപ്പെടുന്നത്. 

British aerospace giant Rolls-Royce is keen to collaborate with HAL on the drone engine for India’s CATS Warrior project, with a prototype flight set for 2026.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version