ഡിജിറ്റൽ ബാങ്കിങ് രംഗത്ത് നാഴികക്കല്ല് തീർത്ത് ഫെഡറല്‍ ബാങ്ക് (Federal Bank). ഇ-കൊമേഴ്‌സ് പണമിടപാടുകള്‍ക്ക്  ബയോമെട്രിക് ഒതന്റിക്കേഷന്‍ സംവിധാനവുമായാണ് (Bio-auth) ഫെഡറൽ ബാങ്ക് ശ്രദ്ധേയമാകുന്നത്. രാജ്യത്ത് ആദ്യമായാണ് ഇ-കൊമേഴ്സ് കാർഡ് ട്രാൻസാക്ഷനിൽ ഇത്തരമൊരു ചുവടുവെയ്പ്പെന്ന് കമ്പനി പറയുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പുതിയ പദ്ധതി ഉടനടി കൂടുതൽ ഇടപാടുകാരിലേക്ക് എത്തും.

Federal Bank Face ID fingerprint payments

ബാങ്കിംഗ് സംവിധാനം കൂടുതല്‍ സുരക്ഷിതമാക്കുകയാണ് ബയോമെട്രിക് വെരിഫിക്കേഷന്റെ ലക്ഷ്യം. ആഗോള തലത്തിൽ ഒടിപിക്ക് പകരമായി ഉപയോഗിക്കുന്ന സംവിധാനം മാതൃകയാക്കിയാണ് ഫെഡറൽ ബാങ്കിന്റെ ചുവടുവെയ്പ്പ്. പദ്ധതിയിലൂടെ ഓണ്‍ലൈന്‍ ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് ഒടിപി ഉണ്ടാകില്ല. അക്കൗണ്ട് ഉടമയുടെ വിരലടയാളം, മുഖത്തിന്റെ ചിത്രം എന്നിവയാണ് ഒടിപിക്ക് പകരം ഉപയോഗിക്കുക. ഒഇതിലൂടെ സമയം ലാഭിക്കാനും സുരക്ഷ കൂട്ടാനും ആകുമെന്ന് ഫെഡറൽ ബാങ്ക് പര്തിനിധി പറഞ്ഞു.

പദ്ധതിക്കായി നേരത്തെ ഫെഡറൽ ബാങ്ക് ഫിൻടെക് സ്റ്റാർട്ടപ്പുകളായ M2P, MinkasuPay എന്നിവയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. 

Federal Bank introduces India’s first Face ID and fingerprint-based biometric authentication for online payments, replacing OTPs for faster, more secure e-commerce transactions.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version