Ola ഇ-സ്കൂട്ടർ പ്രീ-ഓർഡർ ഓഗസ്റ്റിൽ തുടങ്ങും.
Ola ഇലക്ട്രിക് സ്കൂട്ടറുകളുടെ ഇന്ത്യൻ വിപണിയിലെ പ്രീ-ഓർഡർ ഓഗസ്റ്റ് മുതൽ ആരംഭിക്കും.
മൂന്ന് വേരിയന്റുകളിൽ വരുന്ന ഇ-സ്കൂട്ടറിന് കുറഞ്ഞ വേരിയന്റിന് വില ഒരു ലക്ഷത്തിന് താഴെയായിരിക്കും.
1.5 ലക്ഷം രൂപയായിരിക്കും ഇ-സ്കൂട്ടറിന്റെ ഉയർന്ന വിലയുളള വേരിയന്റിന് നൽകേണ്ടി വരിക.
ഏഷ്യൻ-യൂറോപ്യൻ വിപണികളിൽ സെപ്റ്റംബർ മുതലായിരിക്കും പ്രീ-ബുക്കിംഗ്.
രണ്ട് മാസത്തിനുളളിൽ 1 മില്യൺ പ്രീ-ബുക്കിംഗ് ഒല പ്രതീക്ഷിക്കുന്നുണ്ട്.
ഉപയോക്താക്കൾക്ക് ഓഗ്മെന്റഡ് റിയാലിറ്റിയിൽ അധിഷ്ഠിതമായ ആപ്ലിക്കേഷനിലൂടെ ഇ-സ്കൂട്ടർ കാണാം.
Hypercharger എന്ന ഒല പബ്ലിക് ചാർജിംഗ് ശൃംഖല ഉപയോഗിക്കുന്നതിന് കസ്റ്റമൈസ്ഡ് സബ്സ്ക്രിപ്ഷൻ പ്ലാനുണ്ടാകും.
400 നഗരങ്ങളിൽ 100,000 ചാർജിംഗ് പോയിന്റുകളാണ് ഒലയുടെ Hypercharger ശൃംഖല.
പാൻഡമിക് സ്ഥിതിഗതി വിലയിരുത്തി ഓഫ്ലൈൻ സ്റ്റോറുകൾ തുറക്കുന്നതിനും പദ്ധതിയിടുന്നു.
നെതർലാൻഡ് ആസ്ഥാനമായുള്ള Etergo സ്കൂട്ടറുകളുടെ പരിഷ്കരിച്ച പതിപ്പാണ് ഓലയുടെ 2W സ്കൂട്ടറുകൾ.
തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് 500 ഏക്കറിലാണ് ഒലയുടെ നിർമാണ യൂണിറ്റായ Future Factory.
EV ഹബ്ബിനായി ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 100 മില്യൺ ഡോളർ Debt ആയി ഒല സമാഹരിച്ചിരുന്നു.
പ്രതിവർഷം 10 ദശലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തിലെത്തിക്കാനാണ് നിർമാണ യൂണിറ്റ് ലക്ഷ്യമിടുന്നത്.
Ola ഇ-സ്കൂട്ടർ വാങ്ങണ്ടേ,പ്രീ-ഓർഡർ ഓഗസ്റ്റിൽ തുടങ്ങും
പ്രതിവർഷം 10 ദശലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ നിരത്തിലെത്തിക്കാനാണ് നിർമാണ യൂണിറ്റ് ലക്ഷ്യമിടുന്നത്.
By News Desk1 Min Read
Related Posts
Add A Comment