ഫ്രീ-ഓപ്പൺ ഇന്റർനെറ്റ് അറ്റാക്ക് നേരിടുന്നതായി  Sundar Pichai

ആഗോളതലത്തിൽ ഫ്രീ-ഓപ്പൺ ഇന്റർനെറ്റ് അപകടത്തിലെന്ന് Sundar Pichai. ലോകമെമ്പാടും ഫ്രീ-ഓപ്പൺ ഇന്റർനെറ്റ് അറ്റാക്ക് നേരിടുന്നു എന്നാണ് ഗൂഗിൾ CEOയുടെ മുന്നറിയിപ്പ്. BBC ക്കു നൽകിയ അഭിമുഖത്തിലാണ് ഗൂഗിൾ സിഇഒയുടെ വിലയിരുത്തൽ. നിരവധി രാജ്യങ്ങൾ വിവരങ്ങളുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നുണ്ടെന്നും സുന്ദർ പിച്ചൈ. ചൈനയെ നേരിട്ടു പരാമർശിക്കാതെ ആയിരുന്നു സുന്ദർ പിച്ചൈയുടെ പ്രതികരണം. ഗൂഗിളിന്റെ പ്രധാന ഉൽ‌പ്പന്നങ്ങളും സേവനങ്ങളും ചൈനയിൽ ലഭ്യമല്ലെന്നും പിച്ചൈ വ്യക്തമാക്കി. തീ, വൈദ്യുതി, ഇന്റർനെറ്റ് എന്നിവയേക്കാൾ ഗഹനമായതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. നൂറ്റാണ്ടിന്റെ അടുത്ത പാദത്തിൽ ലോകത്ത് വിപ്ലവം സൃഷ്ടിക്കുന്നത് AI, ക്വാണ്ടം കമ്പ്യൂട്ടിംഗ് ഇവയാണ്. മാനവികത വികസിപ്പിക്കാനും പ്രവർത്തിക്കാനും കഴിയുന്ന. ഏറ്റവും ഗഹനമായ സാങ്കേതികവിദ്യയാണ് AI പാസ്‌വേഡുകളുടെ കാര്യത്തിൽ “Two-Factor Authentication” സ്വീകരിക്കുന്നത് അനിവാര്യമെന്നും പിച്ചൈ. പുതിയ ടെക്നോളജി പരീക്ഷിക്കാൻ നിരന്തരം ഫോൺ മാറ്റാറുണ്ടെന്നും ഗൂഗിൾ CEO പ്രതികരിച്ചു. നെറ്റ് ന്യൂട്രാലിറ്റി നിയന്ത്രണങ്ങൾ പുനസ്ഥാപിക്കാനുളള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പു വച്ചിരുന്നു. നെറ്റ് ന്യൂട്രാലിറ്റിയിൽ കമ്പനികൾക്ക് എല്ലാ ഇൻറർനെറ്റ് സേവനങ്ങളെയും തുല്യമായി പരിഗണിക്കേണ്ടതുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version