ജി-20 ഉച്ചകോടിയിൽ നിരവധി മേഖലകളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും. വാണിജ്യം, നിക്ഷേപം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശം, പ്രതിരോധം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനായാണ് ഇരുവരും ചർച്ച നടത്തിയത്. ഭീകരതയ്ക്ക് ധനസഹായം നൽകുന്നത് തടയുന്നതിനുള്ള ഇന്ത്യ-ഇറ്റലി സംയുക്ത സംരംഭം ഇരുവരും ഔദ്യോഗികമായി അംഗീകരിച്ചു.

ഇന്ത്യ-ഇറ്റലി തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിയിലേക്ക് വളരുകയാണെന്നും ഇത് ഇരു രാജ്യങ്ങളിലലേയും ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ മോഡി കുറിച്ചു. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധം, സുരക്ഷ, ബഹിരാകാശം, ഗവേഷണം, നവീകരണം, സംസ്കാരം എന്നീ മേഖലകളിലെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ചകളെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

PM Modi and Italian PM Meloni formally adopted the India-Italy Joint Initiative to Counter Financing of Terrorism and discussed strengthening cooperation in trade, AI, defence, and technology at the G20.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version