ട്രേഡ് കാസിൽ ടെക് പാർക്ക് (TCTPPL) 231.34 കോടി രൂപയ്ക്ക് ഏറ്റെടുത്ത് അദാനി എന്റർപ്രൈസസ് സംയുക്ത സംരംഭമായ അദാനി കോൺഎക്‌സ്  (AdaniConneX). ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ വമ്പൻ നീക്കം.

ഇതുമായി ബന്ധപ്പെട്ട് കോൺഎക്‌സ്, ശ്രീ നമൻ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ജയേഷ് ഷാ എന്നിവരുമായി ഷെയർ പർച്ചേസ് കരാർ ഒപ്പിട്ടു. ടിസിടിപിപിഎല്ലിന്റെ 100% ഓഹരികൾ ഏറ്റെടുക്കുന്നതിനായാണ് കരാർ. ടിസിടിപിപിഎല്ലിന്റെ കൈവശമുള്ള ഭൂമി, അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രധാന ലൈസൻസുകൾ തുടങ്ങിയവ അദാനികോണിന് മുതൽക്കൂട്ടാകും.

1 GW ഡാറ്റാ സെന്റർ ശേഷിയോടെ ഡിജിറ്റൽ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനായി അദാനി ഗ്രൂപ്പും ഡാറ്റാ സെന്റർ ഓപ്പറേറ്ററായ എഡ്ജ്കോണും ചേർന്ന് രൂപീകരിച്ച സംയുക്ത സംരംഭമാണ് അദാനി കോൺഎക്‌സ്. നിലവിൽ ചെന്നൈ, നവി മുംബൈ, നോയിഡ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ കമ്പനി ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.

AdaniConneX, the Adani-EdgeConneX joint venture, acquired a 100% stake in Trade Castle Tech Park for ₹231.34 crore to secure land and approvals for its major data center and infrastructure expansion plans.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version