മലയാള സിനിമ പതിറ്റാണ്ടുകളായി നിരവധി പ്രതിഭാധനരായ നടന്മാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ ഏറ്റവും മുൻപന്തിയിലാണ് അനശ്വര നടൻ സത്യൻ. മലയാള സിനിമയിൽ നായക സങ്കൽപങ്ങളെ പൊളിച്ചെഴുതിയ അതുല്യ നടനായിരുന്നു സത്യൻ. അധ്യാപകൻ, പട്ടാളക്കാരൻ, ക്ലാർക്ക്, പൊലീസ് എന്നിങ്ങനെ ജീവിതത്തിൽ വിവിധ വേഷങ്ങൾ ചെയ്ത സത്യനേശൻ നാടാർ മലയാള സിനിമയിലെ സത്യൻ മാസ്റ്ററായത് പകരംവെക്കാനില്ലാത്ത അഭിനയ പാടവം കൊണ്ടാണ്.

ത്യാഗ സീമയായിരുന്നു സത്യൻ മാഷ് അഭിനയിച്ച ആദ്യ സിനിമ. എന്നാലത് റിലീസായില്ല. 1952ൽ പുറത്തിറങ്ങിയ ആത്മസഖി എന്ന ചിത്രം വൻ വിജയമായി. പിന്നീടുള്ള മലയാള സിനിമയുടെ വളർച്ചതന്നെ ആ മഹാനടന്റെ കൈപിടിച്ചായിരുന്നു. നീലക്കുയിൽ, തച്ചോളി ഒതേനൻ, പുതിയ ആകാശം പുതിയ ഭൂമി, അശ്മേധം, ഡോക്ടർ, ഓടയിൽ നിന്ന്, ചെമ്മീൻ, യക്ഷി, മൂലധനം, അനുഭവങ്ങൾ പാളിച്ചകൾ എന്നിങ്ങനെ മലയാളത്തിലെ എണ്ണംപറഞ്ഞ ചിത്രങ്ങൾ സത്യൻറെ അഭിനയമികവുകൊണ്ട് മ‍ികവുറ്റതായി.

പുറമെ വളരെ ലളിതമെന്ന് തോന്നിപ്പിക്കുന്ന അഭിനയശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ അതിനുള്ളിൽ അസാധ്യമായ ആഴങ്ങളുണ്ടായിരുന്നു. ഒരുതവണയെങ്കിലും സിനിമയിൽ സത്യനെ കണ്ടവർക്ക് അദ്ദേഹം അവിസ്മരണീയനായി. സൂപ്പർ സ്റ്റാറായി തിളങ്ങുന്ന സമയത്ത് അപ്രതീക്ഷിതമായെത്തിയ കാൻസർ അദ്ദേഹത്തിന്റെ ജീവിതത്തിൽ വില്ലനായി. രണ്ട് വർഷങ്ങൾക്കു ശേഷം, 1971ൽ, 51ആം വയസിൽ ആ കലാജീവിതം തിരശീലക്ക് പിന്നിലേക്ക് മറഞ്ഞു. 

Know about Sathyan Master, the iconic actor who redefined the hero in Malayalam cinema. From soldier and police officer to the legend of films like ‘Chemmeen.’

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version