ഇലക്ട്രിക് വെഹിക്കിളിന് ചിലവ് കുറഞ്ഞ ചാർജിംഗ് ടെക്നോളജിയുമായി നാനോ ടെക്നോളജി കമ്പനി.
ബെംഗളൂരു ആസ്ഥാനമായുള്ള Log 9 Materials ആണ് Aluminium Fuel Cells വികസിപ്പിച്ചിരിക്കുന്നത്.
ലിഥിയം അയൺ ബാറ്ററിയേക്കാൾ അഞ്ചിരട്ടി ദൈർഘ്യം അലുമിനിയം ഫ്യൂവൽ സെല്ലുകൾ വാഗ്ദാനം ചെയ്യുന്നു.
ലിഥിയം അയൺ ബാറ്ററിയേക്കാൾ ചെലവ് 30 ശതമാനം കുറവും ഉപയോഗിക്കാൻ എളുപ്പവുമാണ്.
1,000 കിലോമീറ്ററിലധികം പരിധി അലുമിനിയം ഫ്യൂവൽ സെല്ലുകൾ നൽകുമെന്ന് Log 9 Materials.
2,000 കിലോമീറ്ററിനപ്പുറത്തേക്ക് പരിധി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് Log 9 Materials.
ലിഥിയം അയൺ ബാറ്ററിക്കു മണിക്കൂറുകൾ ചാർജിംഗ് ആവശ്യമാണ്, AFC മിനിറ്റുകളിൽ റീഫ്യൂവൽ ചെയ്യാം.
18 മാസത്തിനുള്ളിലാണ് പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു പ്രോട്ടോടൈപ്പ് കമ്പനി വികസിപ്പിച്ചത്.
AFC കൾക്ക് വിപുലമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ നെറ്റ്‌വർക്ക് വികസിപ്പിക്കേണ്ട ആവശ്യവുമില്ല.
കുറഞ്ഞ വൈദ്യുതി ഉപഭോഗവും അലുമിനിയം ഫ്യുവൽ സെല്ലുകളുടെ പ്രത്യേകതയാണ്.
ആവശ്യമായ അസംസ്കൃത വസ്തുക്കൾ വിലകുറഞ്ഞതാണ്, ഉൽപാദന പ്രക്രിയയും ലളിതമാണ്.
Tesla, ഇസ്രായേൽ കമ്പനി Phinergy എന്നിവയും ഇലക്ട്രിക് വാഹനങ്ങളിൽ AFC പരീക്ഷണം നടത്തിയിരുന്നു.
ചിലവ് കുറഞ്ഞ ഇലക്ട്രിക്ക് ചാർജിംഗ് ടെക്നോളജിയുമായി നാനോ കമ്പനി
AFC കൾക്ക് വിപുലമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ നെറ്റ്‌വർക്ക് വികസിപ്പിക്കേണ്ട ആവശ്യവുമില്ല.