ഓട്ടോമാറ്റിക് പ്രൊഡക്ഷന്‍ വേണ്ടി ഫാക്ടറി നിർമ്മാണം ആരംഭിച്ചതായി Xiaomi CEO Lei Jun.
Black Light Factory എന്ന പ്രതീകാത്മക നാമമുളള ഫാക്ടറിയിൽ ജോലിക്കാരെ ആവശ്യമില്ല.
അസംബ്ലി, ടെസ്റ്റിംഗ്, പാക്കേജിംഗ് ഇവയെല്ലാം റോബോട്ടുകളാണ് നിർവ്വഹിക്കുന്നത്.
ഓരോ മൂന്ന് സെക്കൻഡിലും ഒരു സ്മാർട്ട്ഫോൺ നിർമിച്ച് പുറത്തിറക്കുന്നതിനുളള ശേഷിയുളളതാകും ഫാക്ടറി.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് Xiaomi സ്മാർട്ട് ഫാക്ടറിയുടെ ആദ്യ ഘട്ട നിർമാണം ആരംഭിച്ചത്.
പ്രതിവർഷം ഒരു ദശലക്ഷം ഡിവൈസുകൾ നിർമിക്കാനാവുന്ന റോബോട്ടിക് ഫാക്ടറിയായിരുന്നു ആദ്യഘട്ടം.
രണ്ടാം ഘട്ടത്തിൽ പദ്ധതിയിടുന്നത് പ്രതിവർഷം 10 ദശലക്ഷം സ്മാർട്ട്ഫോൺ നിർമാണ ശേഷിയാണ്.
രണ്ട് ബ്ലാക്ക് ലൈറ്റ് ഫാക്ടറികളും ബീജിംഗിലെ രണ്ട് ജില്ലകളിലാണ് സ്ഥാപിക്കുന്നത്.
2023 അവസാനത്തോടെ പുതിയ ഓട്ടോമാറ്റിക് പ്രൊഡക്ഷൻ നടപ്പാക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.
പുതിയ സംരംഭം പ്രതിവർഷം കുറഞ്ഞത് 9.3 ബില്യൺ ഡോളർ നേടിത്തരുമെന്ന് Xiaomi പ്രതീക്ഷിക്കുന്നു.
ഉച്ചഭക്ഷണ ഇടവേളകളും വാരാന്ത്യങ്ങളും അവധിദിനങ്ങളും ഇല്ലാതെ ഫാക്ടറി മുഴുവൻ സമയവും പ്രവർത്തിക്കും.
Xiaomi-യുടെ പുതിയ ഫാക്ടറിയിൽ മനുഷ്യരെ ആവശ്യമില്ല
ഓരോ മൂന്ന് സെക്കൻഡിലും ഒരു സ്മാർട്ട്ഫോൺ നിർമിച്ച് പുറത്തിറക്കുന്നതിനുളള ശേഷിയുളളതാകും ഫാക്ടറി.
Related Posts
Add A Comment