അഞ്ഞൂറിലധികം പുതിയ എഞ്ചിനീയർമാരെ നിയമിക്കുന്നതിനൊരുങ്ങി Nucleus Software.
ഇന്ത്യയിലെ മെട്രോ ഇതര നഗരങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമാകും നേരിട്ടുളള നിയമനം.
ഫിനാൻഷ്യൽ സെക്ടറിനുളള ടെക്നോളജി സൊല്യൂഷൻസ് പ്രൊവൈഡറാണ് Nucleus Software Exports Ltd.
വിവിധ സംസ്ഥാനങ്ങളിലെ എഞ്ചിനിയറിംഗ് കോളജുകളിൽ നിന്നും ക്യാമ്പസ് നിയമനവും നടത്തും.
തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളാണവ.
50-ലധികം കോളജുകളുമായി കമ്പനിക്ക് ബന്ധമുണ്ട്, ഇതിൽ വർഷാവസാനത്തോടെ 20 കോളജുകളെ കൂടി ചേർക്കും.
എഞ്ചിനിയറിംഗ് ബിരുദധാരികൾക്ക് Nucleus School of Banking Technology യിൽ 6-12 ആഴ്ച തീവ്രപരിശീലനം നൽകും.
ന്യൂക്ലിയസ് സോഫ്റ്റ് വെയർ ലിമിറ്റഡിൽ നിലവിൽ രണ്ടായിരത്തോളം ആളുകൾ ജോലി ചെയ്യുന്നു.
ഓരോ വർഷവും 200 മുതൽ 250 ഓളം പേർക്കാണ് കാമ്പസുകളിൽ നിന്ന് ന്യൂക്ലിയസിൽ നിയമനം നൽകുന്നത്.
കോവിഡ് കാലയളവിൽ ഹയറിംഗ്, ജോയ്നിംഗ്, ഇന്റേൺഷിപ്പ്, ട്രെയിനിംഗ് ഇവയെല്ലാം വെർച്വലായാണ് നടക്കുന്നത്.
എഞ്ചിനീയർമാർക്ക് തൊഴിലവസരം, അഞ്ഞൂറിലധികം നിയമനത്തിന് Nucleus Software
Related Posts
Add A Comment