Ola ഇലക്ട്രിക് സ്കൂട്ടറിന് 24 മണിക്കൂറിനുളളിൽ ഒരു ലക്ഷം ബുക്കിംഗുകൾ

Ola ഇലക്ട്രിക് സ്കൂട്ടറിന് 24 മണിക്കൂറിനുളളിൽ ലഭിച്ചത് റെക്കോർഡ് പ്രീ-ലോഞ്ച് ബുക്കിംഗ്.
24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിംഗുകൾ നേടിയതായി Ola Electric CEO Bhavish Aggarwal.
499 രൂപ നൽകി ഓൺലൈൻ ബുക്കിംഗിനുളള അവസരമാണ് ജൂലൈ 15 ന് ആരംഭിച്ചത്.
ഇ-സ്കൂട്ടർ റിസർവ് ചെയ്തവർക്ക് ഡെലിവറിയിൽ മുൻ‌ഗണന നൽകുമെന്ന് കമ്പനി അറിയിച്ചിരുന്നു.
വാഹനം വാങ്ങിയില്ലെങ്കിൽ തുക പൂർണമായും തിരികെ നൽകുന്നതാണ് ഓപ്ഷൻ.
Ergonomic Seating ആയിരിക്കും പുതിയ സ്കൂട്ടറിനെന്നും Ola അവകാശപ്പെടുന്നു.
പുതിയ സ്കൂട്ടറിന് ആപ്ലിക്കേഷൻ അധിഷ്ഠിത കീ Ola നൽകുമെന്നാണ് റിപ്പോർട്ട്.
ഒല ഇലക്ട്രിക് സ്കൂട്ടറിന് 18 മിനിട്ടിനുളളിൽ 50% ചാർജ്ജിംഗ് സാധ്യമാകുമെന്നും കമ്പനി പറയുന്നു.
50% ചാർജ്ജിൽ 75 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നും ഫുൾ ചാർജ്ജിൽ 150km ദൂരവും വാഗ്ദാനം ചെയ്യുന്നു.
പുതിയ Ola ഇലക്ട്രിക് സ്‌കൂട്ടർ ഈ മാസം അവസാനം രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും.
IHS Markit Innovation അവാർഡും German Design അവാർഡും Ola ഇ-സ്കൂട്ടർ നേടിയിരുന്നു.
മൂന്ന് വേരിയന്റുകളിൽ വരുന്ന ഇ-സ്കൂട്ടറിന് കുറഞ്ഞ വില ഒരു ലക്ഷത്തിൽ താഴെയാകുമെന്നാണ് റിപ്പോർട്ട്.
400 നഗരങ്ങളിൽ 100,000 ചാർജിംഗ് പോയിന്റുകളുമായി Hypercharger ശൃംഖലയാണ് Ola സ്ഥാപിക്കുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version