ഇലക്ട്രിക് സ്കൂട്ടർ Chetakനായി ബുക്കിംഗ് ആരംഭിച്ച് Bajaj Auto

ഇലക്ട്രിക് സ്കൂട്ടർ Chetak നായി ബുക്കിംഗ് ആരംഭിച്ച് Bajaj Auto
ജൂലൈ 16നാണ് ചേതക് ഇലക്ട്രിക് സ്കൂട്ടർ  ബുക്കിംഗ് നാഗ്പൂരിൽ ആരംഭിച്ചത്
www.chetak.com വഴി 2,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം
പുനെയിലും ബംഗലുരുവിലും ബുക്കിംഗ് ആരംഭിച്ച് 48 മണിക്കൂറിനുളളിൽ പൂർണ്ണമായും സബ്‌സ്‌ക്രൈബു ചെയ്‌തു
ഹൈദരാബാദിലും ചെന്നൈയിലും ഉടൻ ബുക്കിംഗ് ആരംഭിക്കുമെന്ന് എക്സിക്യുട്ടിവ് ഡയറക്ടർ രാകേഷ് ശർമ
ബജാജ് ചേതക്കിന്റെ ആദ്യ കയറ്റുമതി ജൂലൈ അവസാനത്തോടെ ആരംഭിക്കുമെന്ന് കമ്പനി
2022 ഓടെ 22 നഗരങ്ങളിലേക്ക് ഇലക്ട്രിക് സ്കൂട്ടർ എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്
അർബൻ, പ്രീമിയം എന്നീ രണ്ട് വേരിയന്റുകളിൽ ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാണ്
അർബൻ മോഡിന് 1.42 ലക്ഷം എക്സ്-ഷോറൂം വിലയും പ്രീമിയം 1.44 ലക്ഷം എക്സ്-ഷോറൂം വിലയുമുണ്ട്
ചേതക്കിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ ബജാജ്  പ്രത്യേക ഇലക്ട്രിക് സ്കൂട്ടർ പ്ലാന്റ് ആസൂത്രണം ചെയ്യുന്നു
നിലവിൽ കമ്പനിയുടെ Chakan പ്ലാന്റിലാണ് ഇലക്ട്രിക് ചേതക് നിർമ്മിക്കുന്നത്
3.8 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിൽ പ്രവർത്തിക്കുന്ന ബജാജ് ചേതക് 5 hp  പവറും 16.2 Nm ടോർക്കും നൽകുന്നു
ഫുൾ ചാർജ് ബാറ്ററിയിൽ ഇക്കോ മോഡിൽ 90 കിലോമീറ്റർ ഓടിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version