BSNL ന്റെ നഷ്ടം ഈ സാമ്പത്തിക വർഷം 7,441.11 കോടി രൂപയായി കുറഞ്ഞുവെന്ന് റിപ്പോർട്ട്.
2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഏകീകൃത നഷ്ടം 7,441.11 കോടി രൂപയായി കുറഞ്ഞു.
ജീവനക്കാരുടെ വേതന ഇനത്തിൽ വന്ന കുറവാണ് നഷ്ടം കുറയാനിടയാക്കിയത്.
78,569 ജീവനക്കാർ സ്വമേധയാ വിരമിച്ചതിനെത്തുടർന്നാണ് വേതന ഇനത്തിൽ കുറവ് വന്നിരിക്കുന്നത്.
2019-20 കാലയളവിൽ 15,499.58 കോടി രൂപയാണ് കമ്പനി നഷ്ടം രേഖപ്പെടുത്തിയിരുന്നത്.
കമ്പനിയുടെ പ്രവർത്തന വരുമാനം 2020-21 വർഷം 1.6 ശതമാനം കുറഞ്ഞ് 18,595.12 കോടി രൂപയായി.
2019-20ൽ റിപ്പോർട്ട് ചെയ്ത പ്രവർത്തന വരുമാനം 18,906.56 കോടി രൂപയായിരുന്നു.
ബിഎസ്എൻഎല്ലിന്റെ മൊത്തം ആസ്തി FY 2021-ൽ 51,686.8 കോടി രൂപയായി കുറഞ്ഞു.
കഴിഞ്ഞ വർഷം മൊത്തം ആസ്തി 59,139.82 കോടി രൂപയാണ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ നിലവിലെ കടം FY2019-20 ലെ 21,674.74. കോടിയിൽ നിന്ന് FY2020-21ൽ 27,033.6 കോടി രൂപയായി ഉയർന്നു.
ആശ്വസിക്കാം, BSNLന്റെ നഷ്ടം ഈ വർഷം ഇത്തിരി കുറഞ്ഞു
2021 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഏകീകൃത നഷ്ടം 7,441.11 കോടി രൂപയായി കുറഞ്ഞു.