വരാനിരിക്കുന്ന ഇലക്ട്രിക് കാറിനായി പെട്രോൾ ഗന്ധമുളള പെർഫ്യൂം നിർമിച്ച് Ford.
യൂറോപ്പിൽ കാർ ഡ്രൈവർമാർക്കിടയിൽ ഫോർഡ് ഒരു സർവേ നടത്തിയിരുന്നു.
അഞ്ചിലൊന്ന് ഡ്രൈവർമാരും ഇലക്ട്രിക് കാറിൽ പെട്രോൾ ഗന്ധം ഒരു നഷ്ടമായി തോന്നുമെന്ന് അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തിലാണ് Mach-Eau എന്ന പേരിലുളള പെർഫ്യൂം കമ്പനി അവതരിപ്പിച്ചത്.
ഇന്ധന പമ്പിലെ മെഷീൻ മാതൃകയിലാണ് ഫോർഡ് ഈ പെർഫ്യൂം കുപ്പി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
50 മില്ലി അളവ് വരുന്ന പെർഫ്യൂമിന്റെ നിറവും പെട്രോളിന് സമാനമാണ്.
അമേരിക്കൻ വാഹന നിർമാതാവിന്റെ ഇലക്ട്രിക് കാറായ Mustang Mach-E GT ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഏകദേശം 45 ലക്ഷം രൂപ പ്രാരംഭ വിലയുളള ഇലക്ട്രിക് കാറാണ് ഫോർഡിന്റെ Mustang Mach-E GT.
3.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് ഫോർഡ് അവകാശപ്പെടുന്നു.
ഒരൊറ്റ ചാർജിൽ 435 കിലോമീറ്ററിനടുത്ത് റേഞ്ചാണ് ഇലക്ട്രിക് കാറിനുളളതെന്നും കമ്പനി.
സെലക്ട്, കാലിഫോർണിയ റൂട്ട് 1, പ്രീമിയം, GTഎന്നീ നാല് വേരിയന്റുകളിൽ ആണ് അവതരിപ്പിക്കുന്നത്.
480 HPയും 813Nm ടോർക്കുമാണ് ഈ ഇലക്ട്രിക് കാറിന് കരുത്ത് പകരുന്നത്.
സുരക്ഷയ്‌ക്കായി, കാറിനുള്ളിൽ എല്ലായിടത്തും എയർബാഗുകൾ നൽകിയിട്ടുണ്ട്.
ചൈൽഡ് സേഫ്റ്റി, ഓട്ടോ ഡിമ്മിംഗ് റിയർവ്യൂ മിറർ, ടയർ പ്രഷർ മോണിറ്റർ സിസ്റ്റം എന്നിവയുണ്ടാകും.
റിയർ വിൻഡോ ഡീഫ്രോസ്റ്ററും വാഷറുകളും SOS post crash alert system എന്നിവയും ഫോർഡ് നൽകിയിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version