ഇലക്ട്രിക് വാഹനങ്ങൾക്കായി ഡിജിറ്റൽ സൊല്യൂഷൻ പ്രഖ്യാപിച്ച് Audi

ഇലക്ട്രിക് വാഹനങ്ങൾക്കായി ഡിജിറ്റൽ സൊല്യൂഷൻ പ്രഖ്യാപിച്ച് Audi.
myAudi Connect എന്ന മൊബൈൽ ആപ്പാണ് ജർമ്മൻ പ്രീമിയം കാർ നിർമ്മാതാവ് പുറത്തിറക്കിയത്.
ഡിജിറ്റൽ, ഉപഭോക്തൃ കേന്ദ്രീകൃത സൊല്യൂഷനുകളിൽ Audi e-tron Hub, e-tron on Audi Shop ഇവ ഉൾപ്പെടുന്നു.
സേവിംഗ്സ് ആൻഡ് റേഞ്ച് കാൽക്കുലേറ്റർ, ചാർജിംഗ് ടൈം കാൽക്കുലേറ്റർ, ഡിജിറ്റൽ റീട്ടെയിൽ എന്നിവയുമുണ്ട്.
നിലവിലെ ചാർജ്,റിയൽ-ടൈം ഡ്രൈവിംഗ് കണ്ടീഷൻ എന്നിവ മനസിലാക്കാനാണ് ഡിജിറ്റൽ സൊല്യൂഷൻ.
ചാർജ് ആവശ്യമെങ്കിൽ അടുത്തുള്ള അനുയോജ്യമായ ചാർജിംഗ് സ്റ്റേഷനിലേക്കുള്ള ദൂരവും അറിയിക്കും.
ഉപഭോക്താക്കൾക്ക് തടസ്സരഹിതമായ യാത്രാനുഭവം നൽകുക ലക്ഷ്യമെന്ന് Audi India മേധാവി Balbir Singh Dhilon.
myAudi Connect വഴി വാഹന ഉടമകൾക്ക് 24X7  മെക്കാനിക്കൽ സഹായവും കമ്പനി ഉറപ്പ് വരുത്തുന്നു.
ആഡംബര ഇലക്ട്രിക് SUV e-tron അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം.
e-tron 50, Audi e-tron 55,Audi e-tron Sportback 55  എന്നിവ ജൂലൈ 22 ന് ഇന്ത്യൻ വിപണിയിൽ ഇറക്കും.
Audi e-tron  ബുക്കിംഗ് ജൂൺ 29 മുതൽ ഇന്ത്യയിൽ ആരംഭിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version