സൈബർ സെക്യൂരിറ്റി, സിസ്റ്റം ഇന്റഗ്രേഷൻ, ക്ലൗഡ് സിസ്റ്റം എന്നിങ്ങനെ ലക്ഷങ്ങൾ ചിലവു വരുന്ന പുതിയ കാല ഐടി അനിവാര്യതയെ സംരംഭകർ എങ്ങനെ കൈകാര്യം ചെയ്യും? ഇന്റർനെറ്റിൽ ബന്ധിപ്പിക്കപ്പെട്ട ഏതൊരു ഇടപാടിനും പിന്നിൽ അപകടം പതിയിരിക്കുമ്പോഴും, ഓരോ ദിവസവും അത്തരം അപകടവാർത്ത പുറത്തുവരുമ്പോഴും സൈബർ സെക്യൂരിറ്റിയുടെ ആവശ്യകതയെക്കുറിച്ച് മിക്ക സംരംഭകരും ബോധവാൻമാരല്ലെന്ന് പറയുകയാണ് ഐടി സർവീസസ്, സൈബർ കൺസൾട്ടിങ് സംരംഭമായ എഫ് 9 ഇൻഫോടെക് (F9 Infotech) സ്ഥാപകരായ ജയകുമാർ മോഹനചന്ദ്രനും (Jayakumar Mohanachandran), രാജേഷ് രാധാകൃഷ്ണനും (Rajesh Radhakrishnan).

F9 Infotech Shield against cyber attack and Data Breaches

ക്ലൗഡ് എന്നത് ഇന്നത്തെ കാലത്ത് ബിസിനസിന്റെ ഹാർട്ട് ബീറ്റ് ആണ്. സൈബർ സെക്യൂരിറ്റി ആകട്ടെ ആ ഹാർട്ട് ബീറ്റിനെ സംരക്ഷിക്കുന്ന വലയവും. ഇവ രണ്ടും ഉണ്ടെങ്കിൽ സ്റ്റാർട്ടപ്പ് മുതലുള്ള ഏത് ബിസിനസ്സിനും വളരാനാകൂ. നമ്മുടെ ഡാറ്റ എല്ലാം പുറംരാജ്യങ്ങളിലാണ്. അതുകൊണ്ടുതന്നെ പല രീതിയിലും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നേക്കാം. എഐ പോലുള്ളവ, ഡിജിറ്റൽ ലോകത്ത് മികച്ച മാറ്റങ്ങൾ കൊണ്ടുവരുമ്പോഴും അതിലെ അപകടങ്ങളും വെല്ലുവിളികളും നിരവധിയുണ്ട്. എഐ മോഡൽ ഡീപ് ത്രെറ്റ് അനാലസിസ് സൊല്യൂഷൻ, ഡീപ് ഫേക്ക് മനസ്സിലാക്കി അവ തടയാനുള്ള വഴികൾ എന്നിങ്ങനെ ന്യൂ ടെക്നോളജി സൊല്യൂഷൻസ് ഒരുക്കുകയാണ് എഫ് 9 ഇൻഫോടെക്.

കേരളത്തിൽ പിറന്ന് യുഎഇയിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും വളർന്ന സൈബർ സെക്യൂരിറ്റി-ക്ലൗഡ് സർവീസ് രംഗത്തെ ആധികാരിക ബ്രാൻഡാണ് എഫ് 9 ഇൻഫോടെക് എന്ന സ്റ്റാർട്ടപ്പ്.  ഉപയോക്താക്കളുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങളായി കണ്ട് പരിഹാരം ഒരുക്കുന്നതാണ് എഫ് 9 ഇൻഫോടെക്കിന്റെ സവിശേഷതയെന്ന് കമ്പനി സിഇഒ ജയകുമാർ മോഹനചന്ദ്രനൻ പറയുന്നു. ഇത്തരമൊരു സ്ട്രാറ്റജിക് പാർട്ണർഷിപ് മോഡലിലാണ് കമ്പനിയുടെ പ്രവർത്തനം.  സാധാരണ ഗതിയിൽ മിക്ക സംരംഭകരും സൈബർ സൊല്യൂഷനെ കുറിച്ച് ആലോചിക്കുന്നത് തന്നെ സൈബർ ആക്രമണം വന്നു കഴിഞ്ഞതിനു ശേഷമാണെന്ന് കമ്പനി സിടിഒ കൂടിയായ രാജേഷ് രാധാകൃഷ്ണൻ നിരീക്ഷിക്കുന്നു. എന്നാൽ ഡിസൈൻ ഘട്ടത്തിൽത്തന്നെ സൈബർ സെക്യൂരിറ്റി കൂടി ഉൾപ്പെടുത്തുകയാണ് വേണ്ടതെന്നും ആ രീതിയാണ് എഫ് 9 ഇൻഫോടെക് പിന്തുടരുന്നതെന്നും രാജേഷ് പറയുന്നു.  

സൈബർ സെക്യൂരിറ്റിയെന്നത് മിക്ക സംരംഭകരും വളരെ ചിലവേറിയതാണ് എന്നു കരുതുന്ന ഒരു സംഗതിയാണ്. ഈ സാഹചര്യം മനസ്സിലാക്കിയാണ് കുറഞ്ഞ ചിലവിൽ മികച്ച സൈബർ സുരക്ഷ ഒരുക്കാൻ എഫ് 9 ഇൻഫോടെക് ആരംഭിച്ചത്. ഓരോ ഉപയോക്താക്കൾക്കും ബിസിനസ്സിനും ആവശ്യമായ പ്രത്യേക സുരക്ഷയാണ് എഫ് 9 ഇൻഫോടെക് ഒരുക്കുന്നത്. എല്ലാ കമ്പനികളും ഡിജിറ്റൽ ട്രാൻസ്ഫോർമേഷനിലേക്ക് പോകുമ്പോൾ സൈബർ സെക്യൂരിറ്റിയെന്നത് അവിഭാജ്യ ഘടകമാകുന്നു. സംരംഭങ്ങളുടെ വെബ്സൈറ്റ് മുതലുള്ള കാര്യങ്ങളിൽ എഫ് 9 ഇൻഫോടെക് ഇതിനായി മികച്ച മാറ്റങ്ങൾ കൊണ്ടുവരുന്നു.

സൈബർ സെക്യൂരിറ്റിയിൽ ഒന്നും ചെയ്യാതെയിരുന്നാൽ അതിനു കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. അസെസ്മെന്റ് മുതലുള്ള ഘട്ടത്തിൽ എഫ് 9 ഇൻഫോടെക് കമ്പനികളുടെ സുരക്ഷാ അവസ്ഥ കൃത്യമായി മനസ്സിലാക്കിക്കൊടുക്കുന്നു. അതും പലപ്പോഴും സൗജന്യമായി. അതിനുശേഷമാണ് സുരക്ഷ നടപ്പിലാക്കുന്നതിലേക്ക് കടക്കുക. കസ്റ്റമേർസിന് 360° ലെയേർഡ് ഡിഫൻസ് അപ്രോച്ചാണ് എഫ് 9 ഇൻഫോടെക് കൊടുക്കുന്നത്. ഓരോ കസ്റ്റമേർസിനും ഇതിനായി കസ്റ്റം മെയ്ഡ് ആർക്കിടെക്ച്ചർ സജ്ജമാക്കുന്നു. പല കസ്റ്റമേർസും പല വിധത്തിലുള്ള ബിസിനസ് മോഡൽ, ഇൻഫ്രാസ്ട്രക്ചർ എന്നിവ പിന്തുടരുന്നവരാണ് എന്നതിനാൽത്തന്നെ ഈ സമീപനം വളരെ മികവുറ്റതാകുന്നു. ഇന്ത്യ കൂടാതെ യുഎഇ, അമേരിക്ക, യുകെ, സൗദി, കാനഡ, അയർലന്റ്, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും F9 ഇൻഫോടെ​ക്കിന്റെ സാന്നിധ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്കായി +91-9746799913 എന്ന നമ്പറിലേക്ക് വിളിക്കാം. വെബ്സൈറ്റ് : www.f9infotech.com
ഇമെയിൽ : info@f9infotech.com

F9 Infotech offers affordable cybersecurity and cloud solutions to protect your business from cyber attacks and data breaches in an increasingly digital world.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version