ഇന്ത്യയിൽ നിന്ന് ഫിലിപ്പീൻസിലേക്ക് ആദ്യമായി നേരിട്ടുള്ള വിമാനസർവീസ് ആരംഭിച്ച് എയർ ഇന്ത്യ (Air India). ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിലേക്കാണ് എയർ ഇന്ത്യ നേരിട്ടുള്ള സർവീസ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ (Indira Gandhi International Airport) നിന്നും മനിലയിലേക്കായിരുന്നു ഉദ്ഘാടന സർവീസ്.

മനിലയിലേക്കുള്ള സർവീസുകൾ ആരംഭിച്ചതോടെ, എയർ ഇന്ത്യ തെക്കുകിഴക്കൻ ഏഷ്യയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയാണ്. ഇപ്പോൾ മേഖലയിലെ ഏഴ് രാജ്യങ്ങളിലായി എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യയ്ക്കും ഫിലിപ്പീൻസിനും ഇടയിൽ വർധിച്ചുവരുന്ന യാത്രക്കാർക്ക് നോൺ-സ്റ്റോപ്പ് കണക്റ്റിവിറ്റി നൽകാൻ പുതിയ സർവീസിലൂടെ സാധിക്കും. ഇതിനുപുറമേ പുതിയ വിമാനങ്ങളിലൂടെ ഫിലിപ്പിനോ യാത്രക്കാർക്ക് യൂറോപ്പിലും വടക്കേ അമേരിക്കയിലുടനീളമുള്ള എയർ ഇന്ത്യയുടെ ശക്തമായ ശൃംഖല ഡൽഹി വഴി ആക്‌സസ് ചെയ്യുന്നതിനുള്ള പുതിയ കണക്ഷനുകളും തുറക്കുന്നു.

എയർ ഇന്ത്യയുടെ എയർബസ് A321LR വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി 14 ദിവസം വരെ വീസ രഹിത പ്രവേശനം ഫിലിപ്പീൻസ് അനുവദിച്ചു തുടങ്ങിയതിനു പിന്നാലെയാണ് എയർ ഇന്ത്യയുടെ തീരുമാനം

Air India launched India’s first non-stop flight from New Delhi to Manila, the Philippines, boosting its presence in Southeast Asia.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version