മലയാള സിനിമയ്ക്ക് പുത്തനനുഭവം സമ്മാനിച്ച ചിത്രമാണ് ലോക ചാപ്റ്റർ 1 (Lokah Chapter 1). ദൃശ്യാനുഭവം എന്നതിനൊപ്പംതന്നെ കളക്ഷന്റെ കാര്യത്തിലും ചിത്രം റെക്കോർഡുകൾ ഭേദിക്കുകയാണ്. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആകെമൊത്തം 294.75 കോടി രൂപയാണ് കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ആഗോള തലത്തിൽ നേടിയിരിക്കുന്നത്. ആഗോള കളക്ഷനിൽ 300 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമാകാനാണ് ലോക ഒരുങ്ങുന്നത്.
റിപ്പോർട്ട് പ്രകാരം റിലീസ് ചെയ്ത് 35ആം ദിവസവും ചിത്രത്തിന് മികച്ച ബുക്കിംഗ് നടക്കുന്നുണ്ട്. 2.91 കോടി രൂപയാണ് ഇന്റസ്ട്രി ഹിറ്റടിക്കാൻ (കേരള കളക്ഷന്റെ കാര്യത്തിൽ) ലോകയ്ക്ക് ഇനിയാകെ ആവശ്യമുള്ളത്. മോഹൻലാൽ നായകനായ തുടരും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ 118.6 കോടി കേരള കളക്ഷനാണ് നിലവിൽ കേരളത്തിൽ നിന്നുമാത്രം 116 കോടി രൂപ നേടിയിട്ടുള്ള ലോക പഴങ്കഥയാക്കുക.
Kalyani Priyadarshan’s ‘Lokah Chapter 1’ has collected ₹294.75 Cr globally, set to be the first Malayalam film to cross the ₹300 Cr club.