ആമസോണുമായി ബന്ധം അവസാനിപ്പിക്കാൻ നാരായണമൂർത്തിക്ക് കത്ത്

Infosys കോ-ഫൗണ്ടർ NR Narayana Murthyക്ക് തുറന്ന കത്തെഴുതി Indian Sellers Association.
Amazon- Cloudtail India പാർട്ണർഷിപ്പ് നാരായണമൂർത്തി അവസാനിപ്പിക്കണമെന്ന് ആവശ്യം.
നാരായണ മൂർത്തിയുടെ Catamaran Ventures, ആമസോൺ ഇവയുടെ സംയുക്ത സംരംഭമാണ് Cloudtail India.
ആമസോൺ ഇന്ത്യയിലെ ഏറ്റവും വലിയ സെല്ലറാണ് നാരായണ മൂർത്തിയുടെ Cloudtail India.
ആമസോൺ ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പന നടത്തുന്നതും ക്ലൗഡ് ടെയിൽ ഇന്ത്യ ആണ്.
നാരായണ മൂർത്തിയുടെ Catamaran Ventures ക്ലൗഡ് ടെയിലിൽ 76%ത്തോളം ഓഹരി കൈവശം വയ്ക്കുന്നുണ്ട്.
എന്നാൽ ആമസോണിന്റെ നിഗൂഢ നിയന്ത്രണം ക്ലൗഡ് ടെയിലിലുണ്ടെന്ന് ആക്ഷേപമുയരുന്നു.
ക്ലൗഡ് ടെയിലിന്റെ ഉന്നത നേതൃത്വവും ബോർഡ് അംഗങ്ങളിൽ ഭൂരിഭാഗവും മുൻ ആമസോൺ ജീവനക്കാരാണ്.
ക്ലൗഡ്ടെയിൽ -ആമസോൺ കൂട്ടുകെട്ട് ഇന്ത്യൻ സെല്ലർമാരിൽ ആശങ്കയുണ്ടാക്കുന്നതായി കത്ത് പറയുന്നു.
വിലനിർണയത്തിലും ഡിസ്കൗണ്ടുകളിലും ഇന്ത്യയിലെ നിയമങ്ങളെ മറികടക്കാൻ ക്ലൗഡ് ടെയിലിനെ മറയാക്കുന്നു.
ഓഫ്‌ലൈൻ റീട്ടെയിലർമാരുടെയും ചെറുകിട വിൽപ്പനക്കാരുടെയും ബിസിനസ്സ് ഇല്ലാതാക്കുന്ന നീക്കമാണുളളത്.
ചെറുകിട ഇന്ത്യൻ വ്യാപാരികളുടെ ഉപജീവനമാർഗത്തെ അപകടത്തിലാക്കുന്ന നീക്കം ഉപേക്ഷിക്കണം.
നാരായണ മൂർത്തിയെ പോലെ ഇന്ത്യയിലെ പ്രമുഖനായ വ്യക്തി ഈ കൂട്ടുകെട്ടിൽ നിന്ന് പിന്മാറണമെന്ന് കത്ത് പറയുന്നു.
ചെറുകിട ഇടത്തരം സംരംഭകർക്കു വേണ്ടി ശബ്ദമുയർത്തുന്ന ട്രേഡ് അസോസിയേഷനാണ് Indian Sellers Association.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version