വനിതാ സംരംഭകർക്കായി നാഷണൽ ഗ്രാൻഡ് ചലഞ്ച് 2021.
വനിതാ സംരംഭകർക്കും Women-Impact ടെക് സ്റ്റാർട്ടപ്പുകൾക്കുമാണ് ചലഞ്ച്.
ഷീ ലവ്സ് ടെക് ഇന്ത്യ – നാഷണൽ ഗ്രാൻഡ് ചലഞ്ച് 2021 സെപ്റ്റംബർ എട്ടിന് നടക്കും.
ഷീ ലവ്സ് ടെക് ഗ്ലോബലുമായി സഹകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ ആതിഥേയത്വം വഹിക്കുന്നു.
Women & Technology എന്ന വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മത്സരമാണിത്.
വനിതാ സംരംഭകർക്കും സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്ന സ്റ്റാർട്ടപ്പുകൾക്കും പങ്കെടുക്കാം.
50,000 ഡോളർ വരെ നേടാനുള്ള അവസരമാണ് ഷീ ലവ്സ് ടെക് ഇന്ത്യ – നാഷണൽ ഗ്രാൻഡ് ചലഞ്ച് നൽകുക.
ഷോർട്ട്ലിസ്റ്റ് ചെയ്ത സ്റ്റാർട്ടപ്പുകൾക്ക് ഗ്ലോബൽ ഇവന്റുകളിൽ പിച്ചിംഗ് അവസരം ലഭിക്കും.
ആക്സിലറേറ്റർ പ്രോഗ്രാമുകൾ, SLT പാർട്ണർ ഫണ്ട്, മെന്റർഷിപ്പ് എന്നിവയിലേക്കും അവസരമുണ്ടാകും.
ഇന്ത്യ,ചൈന,യുഎസ് അടക്കം 40 രാജ്യങ്ങളിലാണ് She Loves Tech India മത്സരം നടക്കുന്നത്.
മത്സരത്തെക്കുറിച്ച് അവബോധം നൽകാൻ KSUM വെർച്വൽ റോഡ്ഷോ നടത്തും.
ജൂലൈ 21 ന് 10.30 A.M മുതലാണ് KSUM സംഘടിപ്പിക്കുന്ന വെർച്വൽ റോഡ്ഷോ.
രജിസ്ട്രേഷനായി, സന്ദർശിക്കുക: www.startupmission.in/shelovestech/
അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 31 ആണ്.