പ്രാദേശിക ഷോപ്പിംഗ് വീഡിയോ ആപ്ലിക്കേഷൻ Simsim സ്വന്തമാക്കാൻ YouTube.
ഇന്ത്യയിലെ ചെറുകിട ബിസിനസ്സുകളെ ഇ-കൊമേഴ്സിലേക്ക് മാറാൻ Simsim സഹായിക്കുന്നു.
പ്രാദേശിക ബിസിനസ്സുകളുടെ ഉൽപ്പന്നങ്ങളെ കുറിച്ച് ക്രിയേറ്റർമാർ വീഡിയോ അവലോകനം പോസ്റ്റുചെയ്യും.
കാഴ്ചക്കാർക്ക് ആ ഉൽപ്പന്നം നേരിട്ട് ആപ്ലിക്കേഷൻ വഴി വാങ്ങാനും കഴിയും.
ഹിന്ദി, തമിഴ്, ബംഗാളി എന്നിവയുൾപ്പെടെ മൂന്ന് പ്രാദേശിക ഭാഷകളിൽ വീഡിയോകൾ ലഭ്യമാണ്.
ഇടപാട് വരുന്ന ആഴ്ചകളിൽ പൂർത്തിയാക്കുമെന്ന് യൂട്യൂബ് ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് ഗൗതം ആനന്ദ്.
ചെറുകിട ബിസിനസ്സുകളെയും റീട്ടെയിലർമാരെയും പുതിയ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഡീലിന്റെ വലുപ്പം ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല,ആപ്ലിക്കേഷൻ സ്വതന്ത്ര പ്രവർത്തനം തുടരുമെന്ന് യൂട്യൂബ്.
ഗൂഗിളിന്റെ ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് ആധാരമാക്കിയാണ് Simsim യൂട്യൂബ് ഏറ്റെടുക്കുന്നത്.
Related Posts
Add A Comment