രാജ്യത്ത് ഡിജിറ്റൽ കറൻസിയ്ക്കായി സാധ്യതാപഠനം.
Central Bank Digital Currency ഘട്ടം ഘട്ടമായി അവതരിപ്പിക്കുമെന്ന് RBI ഡെപ്യൂട്ടി ഗവർണർ T Rabi Sankar.
CBDC അവതരിപ്പിക്കുന്നതിലെ ഗുണദോഷങ്ങൾ റിസർവ് ബാങ്ക് പരിശോധിച്ചു വരികയാണ്.
ഹോൾസെയിൽ, റീട്ടെയിൽ മേഖലയിൽ വൈകാതെ പൈലറ്റ് പ്രോഗ്രാമിന് സാധ്യതയുണ്ടെന്നും ഡെപ്യൂട്ടി ഗവർണർ.
ബാങ്കുകളുടെ നിക്ഷേപ സമാഹരണ ശേഷിയെ ഇത് എങ്ങനെ തടസ്സപ്പെടുത്തുമെന്ന് പരിശോധിക്കുന്നു.
മോണിറ്ററി പോളിസിയുടെ നടത്തിപ്പിൽ ചെലുത്തുന്ന സ്വാധീനമുൾപ്പെടെ പരിശോധനാവിധേയമാക്കും.
ഡിജിറ്റൽ ഫിയറ്റ് കറൻസി അവതരിപ്പിച്ച മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിശകലനങ്ങളും RBI വിലയിരുത്തും.
CBDC കളുടെ വ്യാപ്തിയും റീട്ടെയിൽ/ഹോൾസെയിൽ പേയ്മെന്റുകളിൽ ഉപയോഗിക്കണമോ എന്നും പരിശോധിക്കും.
അടിസ്ഥാന സാങ്കേതികവിദ്യയിൽ ഡിസ്ട്രിബ്യൂട്ടഡ്/ സെൻട്രലൈസ്ഡ് ലെഡ്ജർ എന്നതും വിലയിരുത്തപ്പെടുന്നു.
മൂല്യനിർണ്ണയ സംവിധാനം ടോക്കൺ അധിഷ്ഠിതമോ അക്കൗണ്ട് അടിസ്ഥാനത്തിലോ വേണമെന്നതും പരിഗണിക്കും.
RBI വഴിയോ ബാങ്കുകൾ വഴി നേരിട്ടോ വിതരണം ചെയ്യേണ്ടതെന്നതും പരിശോധനാവിഷയമാണ്.
പ്രൈവറ്റ് വെർച്വൽ കറൻസികൾ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് T Rabi Sankar.
വെർച്വൽ കറൻസികൾക്ക് അംഗീകാരം ലഭിച്ചാൽ ദേശീയ കറൻസികൾ അപകടത്തിലാകുമെന്നും RBI വിലയിരുത്തുന്നു.
Related Posts
Add A Comment