ബിറ്റ്കോയിൻ പേയ്‌മെന്റായി സ്വീകരിക്കുന്നത് Tesla പുനരാരംഭിക്കുമെന്ന് Elon Musk
ബിറ്റ്‌കോയിൻ കൂടാതെ Ethereum, Dogecoin എന്നിവയും വ്യക്തിഗത നിക്ഷേപത്തിലുണ്ടെന്ന് മസ്‌ക് വ്യക്തമാക്കി
കാർ വാങ്ങുന്നതിനു ബിറ്റ്കോയിൻ സ്വീകരിക്കുന്നത് ടെസ്‌ല മെയ് മാസത്തിൽ നിർത്തി വച്ചിരുന്നു
ടെസ്‌ല ബിറ്റ്‌കോയിൻ സ്വീകരിക്കുന്നത് ഉടൻ പുനരാരംഭിക്കുമെന്ന് B Word കോൺഫറൻസിൽ മസ്‌ക് പറഞ്ഞു
പുനരുപയോഗ ഊർജ്ജോപയോഗം 50 ശതമാനമോ അതിൽ കൂടുതലോ ആകാനാണ് ശ്രദ്ധിച്ചതെന്ന് മസ്‌ക്
ബിറ്റ്കോയിൻ ഖനന രീതിയെക്കുറിച്ച് ചില ടെസ്‌ല നിക്ഷേപകരും പരിസ്ഥിതി പ്രവർത്തകരും വിമർശനമുന്നയിച്ചിരുന്നു
ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന വൈദ്യുതി വലിയ അളവിൽ ഉപയോഗിച്ചായിരുന്നു ഖനനം
പാരിസ്ഥിതികാഘാതം ലഘൂകരിക്കാൻ ഇപ്പോൾ ഡിജിറ്റൽ കറൻസി ഖനനത്തിന് റിന്യൂവബിൾ എനർജി ഉപയോഗിക്കുന്നുണ്ട്
വിപണിയിലെ ചാഞ്ചാട്ടത്തിൽ വിശ്വാസമില്ല,ബിറ്റ്കോയിൻ വിജയിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായും മസ്ക് കൂട്ടിച്ചേർത്തു
മസ്കിന്റെ പരാമർശങ്ങളെ തുടർന്ന് ബിറ്റ്കോയിനും ഈതറും വിപണിയിൽ ഉയർച്ച രേഖപ്പെടുത്തി
ബിറ്റ്കോയിൻ 8% ഉയർന്ന് 32,160.16 ഡോളറിലെത്തി, ഈതർ 11.6% ഉയർന്ന് 1,993.36 ഡോളറിലുമെത്തിയിരുന്നു