ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ നികുതി കുറയ്ക്കണമെന്ന് Teslaയുടെ ആവശ്യം.
ഇറക്കുമതി ചെയ്ത് വാഹനങ്ങൾ വിൽക്കാനാണ് നികുതി കുറയ്ക്കേണ്ടത്.
ഇംപോർട്ട് ഡ്യൂട്ടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വ്യവസായ മന്ത്രാലയങ്ങൾക്ക് കത്തെഴുതി.
നിലവിലെ 60 മുതൽ-100% ഉള്ള ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ 40% ആക്കണമെന്ന് ആവശ്യം.
അസംബിൾ ചെയ്ത ഇലക്ട്രിക് കാറുകളുടെ ടാക്സ് കുറയ്ക്കണമെന്ന് ടെസ്ല ആവശ്യപ്പെട്ടതായി Reuters.
ഉയർന്ന ഇറക്കുമതി ലെവി വിൽപ്പനയെ ബാധിക്കുമെന്ന് Tesla കത്തിൽ സൂചിപ്പിച്ചതായി Bloomberg News.
2018 ൽ കൊണ്ടുവന്ന EVകളുടെ 10% സോഷ്യൽ വെൽഫെയർ സർചാർജ് റദ്ദാക്കണമെന്നും Tesla ആവശ്യപ്പെടുന്നു.
ഡ്യൂട്ടി കുറയ്ക്കുന്നത് വിൽപ്പന, സേവനം, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ നേരിട്ടുളള നിക്ഷേപം സാധ്യമാക്കും.
നികുതി കുറവ് ഇന്ത്യൻ EV ഇക്കോസിസ്റ്റത്തിന്റെ വികസനം ത്വരിതപ്പെടുത്തുമെന്ന് Tesla അഭിപ്രായപ്പെട്ടു.
ടെസ്ലയോ കേന്ദ്രസർക്കാരോ ഔദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഭാവിയിൽ ഇന്ത്യയിൽ ഉൽപ്പാദന, ഗവേഷണ, വികസന മേഖലകളിൽ വിശാലമായ നിക്ഷേപം Tesla പദ്ധതിയിടുന്നു.
ആഗോള പ്രവർത്തനങ്ങൾക്കായി ഇന്ത്യയെ ഒരു കേന്ദ്രമാക്കാനും ടെസ്ലക്കു പദ്ധതിയുണ്ട്.
Teslaയ്ക്ക് ഇന്ത്യയിൽ നികുതിക്കുറവ് വേണം
നിലവിലെ 60 മുതൽ-100% ഉള്ള ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ 40% ആക്കണമെന്ന് ആവശ്യം
Related Posts
Add A Comment