ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി ചൈന.
Maglev ട്രെയിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 600 കിലോമീറ്ററാണ്.
ബീജിംഗിൽ നിന്ന് ഷാങ്ഹായിലേക്ക് 1000 കിലോമീറ്റർ ദൂരം 2.5 മണിക്കൂറിനുള്ളിൽ സഞ്ചരിക്കാനാകും.
നിലവിൽ ട്രെയിനിൽ 5.5 മണിക്കൂറും വിമാനത്തിൽ 3 മണിക്കൂറും യാത്ര ഈ റൂട്ടിൽ ആവശ്യമാണ്.
Maglev ട്രെയിനുകൾ ചക്രങ്ങളോ പരമ്പരാഗത ട്രാക്കോ ഉപയോഗിക്കുന്നില്ല.
ഇലക്ട്രോമാഗ്നെറ്റുകൾ ഉപയോഗിച്ച് വൈദ്യുത കാന്തിക ബലത്തിലാണ് ട്രെയിൻ ചലിക്കുന്നത്.
ഈ പ്രത്യേകത മൂലം ട്രെയിനും ട്രാക്കും തമ്മിൽ കൂട്ടിമുട്ടാത്ത രീതിയിലാണ് ചലനം.
രണ്ട് മുതൽ 10 വരെ കംപാർട്മെൻറുകൾ Maglev ട്രെയിനിൽ സാധ്യമാകും.
ഒരു കംപാർട്മെൻറിൽ 100 യാത്രക്കാർക്ക് വരെ യാത്ര ചെയ്യാനാകും.
വൈ-ഫൈ, വയർലെസ് ചാർജിംഗ് എന്നിവയും ട്രെയിനിൽ ഉണ്ട്.
ഷാൻഡോംഗ് പ്രവിശ്യയിലെ തീരദേശ നഗരമായ Qingdao യിൽ ആണ് ട്രെയിൻ നിർമിച്ചത്.
ഷാങ്ഹായ് എയർപോർട്ടിനും നഗരത്തിനുമിടയിൽ ചെറിയ Maglev ട്രെയിനും ചൈന ഓടിക്കുന്നുണ്ട്.
ഫ്രാൻസ്, ജപ്പാൻ, സ്പെയിൻ, ദക്ഷിണ കൊറിയ,തുടങ്ങിയിടങ്ങളിലാണ് നിലവിൽ ഈ ഗതാഗത സംവിധാനമുളളത്.
വേഗതയേറിയ ട്രെയിനുമായി ചൈന
ഇലക്ട്രോമാഗ്നെറ്റുകൾ ഉപയോഗിച്ച് വൈദ്യുത കാന്തിക ബലത്തിലാണ് ട്രെയിൻ ചലിക്കുന്നത്
By News Desk1 Min Read
Related Posts
Add A Comment