പേരു മാറ്റി ഇന്ത്യയിലേക്ക് തിരിച്ചു വരാനുളള ശ്രമവുമായി TikTok

പേരു മാറ്റി ഇന്ത്യയിലേക്ക് തിരിച്ചു വരാനുളള ശ്രമവുമായി TikTok.
നിലവിലെ പേരിൽ ഒരു C കൂടി ചേർത്ത് ‘TickTock’ എന്ന് രൂപം മാറാനുളള ശ്രമം തുടങ്ങി ByteDance.
TickTock എന്ന പേരിൽ ട്രേഡ്മാർക്കിന് വേണ്ടി വാണിജ്യ വ്യവസായ മന്ത്രാലയത്തിന് അപേക്ഷ നൽകി.
വാണിജ്യ വ്യവസായ മന്ത്രാലയം ബൈറ്റ്ഡാൻസിന്റെ അപേക്ഷ പരിശോധിച്ചു വരുന്നതായാണ് സൂചന.
ടിക് ടോക്കിന്റെ ഇന്ത്യൻ പ്രവർത്തനങ്ങൾ Glance ന് വിൽക്കാൻ ByteDance ശ്രമിക്കുന്നതായും റിപ്പോർട്ട് വന്നിരുന്നു.
ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് നേതൃത്വത്തിൽ ആരംഭിച്ച ചർച്ചകൾ ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ടിക് ടോക്ക് നിരോധന ശേഷം ജനപ്രീതി നേടിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷൻ Roposo ഗ്ലാൻസിന്റേതായിരുന്നു.
ബൈറ്റ്ഡാൻസ്  2,000-ത്തിലധികം വരുന്ന ഇന്ത്യയിലെ ടീമിനെ കുറച്ചതായി റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നതിന് ഉറപ്പില്ലെന്നാണ് ജനുവരിയിൽ കമ്പനി പറഞ്ഞത്.
Battlegrounds Mobile India എന്ന പേരിൽ PUBG ഇന്ത്യയിൽ തിരിച്ചെത്തിയത് ബൈറ്റ്ഡാൻസിന് പ്രേരണയായിട്ടുണ്ട്.
Controller General of Patents, Designs and Trade Marks വെബ്സൈറ്റിൽ TickTock ആപ്ലിക്കേഷൻ സ്റ്റാറ്റസ് ദൃശ്യമാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version