സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകാൻ വോൾവോ CampX ഇന്ത്യയിൽ‍

ടെക്നൊളജിക്കും ബിസിനസ്സ് ട്രാൻസ്ഫോർമേഷനുമായി വോൾവോ ഗ്രൂപ്പ് ബെംഗളൂരുവിൽ സെന്റർ ആരംഭിച്ചു.
ആഗോളതലത്തിൽ കമ്പനിയുടെ ഇത്തരത്തിലുള്ള രണ്ടാമത്തെ സെന്ററാണിത്.
CampX എന്നാണ് ഇന്നൊവേഷൻ അരീനയ്ക്ക് നൽകിയിരിക്കുന്ന പേര്.
എക്സ്ടെർണൽ സ്റ്റേക്ക്ഹോൾഡേഴ്സ്, പാർട്ണർ ഇക്കോസിസ്റ്റം, ഉപഭോക്താക്കൾ എന്നിവരുമായി സഹകരിച്ചു പ്രവർത്തിക്കും.
സ്വീഡന് പുറത്തുള്ള വോൾവോയുടെ ആദ്യ ടെക്‌നോളജി സെന്ററാണ് CampX.
അർബൻ മൊബിലിറ്റി, ഗതാഗതം എന്നീ മേഖലയ്ക്കുള്ള നൂതന ഉൽ‌പ്പന്നങ്ങളും പരിഹാരങ്ങളും കേന്ദ്രം വികസിപ്പിക്കും.
ഇതിനായി ഇലക്ട്രോ-മൊബിലിറ്റി, ഓട്ടോമേഷൻ, കണക്റ്റിവിറ്റി രംഗങ്ങളിലെ സ്റ്റാർട്ടപ്പുകളുമായി സഹകരിക്കും
ഇന്നൊവേഷന്റെ വേഗത വർദ്ധിപ്പിക്കാനാണ് CampX ലക്‌ഷ്യം വയ്ക്കുന്നത്
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ളവർ പാർട്നെർസ് ആകും
സൊല്യൂഷനും പ്രോഡക്ട്സും വികസിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുമെന്ന് വോൾവോ ഇന്ത്യ തലവൻ കമൽ ബാലി പറഞ്ഞു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version